ബംഗളൂരു: രാജ്യത്തെ 800 എന്‍ജിനീയറിംഗ് കോളജുകള്‍ പൂട്ടാന്‍ അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ.) നിര്‍...
ബംഗളൂരു: രാജ്യത്തെ 800 എന്‍ജിനീയറിംഗ് കോളജുകള്‍ പൂട്ടാന്‍ അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ.) നിര്‍ദ്ദേശിച്ചു.
എഐസിടിഇ ചെയര്‍മാന്‍ അനില്‍ ദത്താത്രേയ സഹസ്രാബ്ദെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാജ്യത്ത് 150 കോളേജുകള്‍ക്ക് ഓരോ വര്‍ഷവും സ്വയം പൂട്ടു വീഴുന്നുണ്ട്. ഇതിനു പുറമേയാണ് എണ്ണൂറെണ്ണം കൂടി പൂട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും നിലവാരം പുലര്‍ത്താത്തതും വേണ്ടത്ര കുട്ടികളില്ലാത്തതുമായ സ്ഥാപനങ്ങളാണ് പൂട്ടുന്നത്.
നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കര്‍ണാടകത്തിലാണ്. ഈ വര്‍ഷം തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കോളേജുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ താഴുകള്‍ വീഴുന്നത്.
പിടിച്ചുനില്ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇവയില്‍ പലതും പോളി ടെക്‌നിക്കുകളോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളോ ആയി മാറുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.
All India Council for Technical Education (AICTE) has suggested shtting down 800 engineering colleges across the country, chairman Anil Dattatreya Sahasrabade said.
Karnataka has the largest number of unregistered institutions. This year, the fall in the number of colleges in Telangana, Uttar Pradesh, Maharashtra, Andhra Pradesh, Rajasthan, Tamil Nadu, Haryana, Gujarat and Madhya Pradesh.
Keywords: engineering colleges, Suggestion, All India Council for Technical Education, AICTE, Anil Dattatreya Sahasrabade, Telangana, Uttar Pradesh, Maharashtra, Andhra Pradesh, Rajasthan, Tamil Nadu, Haryana, Gujarat, Madhya Pradesh, polytechnics, arts and science colleges
COMMENTS