കൊച്ചി: യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. മൂന്നാഴ്ച മുമ്പാണ് സംഭവം നടന്നത്. ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില...
കൊച്ചി: യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. മൂന്നാഴ്ച മുമ്പാണ് സംഭവം നടന്നത്. ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പൊലീസ് ആക്രമികളുമായി ഒത്തുകളിക്കുകയാണെന്ന് യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ഇതു സംബന്ധിച്ച് ഭര്‍ത്താവ് ഐജിക്കു പരാതി നല്‍കി.
യുവതിക്കു പരാതിയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് കേസെടുക്കാതിരുന്നത്. വിവരം അറിഞ്ഞെത്തിയ ഭര്‍ത്താവിനോട് തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നു പറഞ്ഞതായി പൊലീസ് പറയുന്നു.
എന്നാല്‍, യുവതി ഇപ്പോഴും അക്രമികളുടെ പിടിയിലാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഭര്‍ത്താവ് പറയുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് ആക്രമിക്കപ്പെട്ട യുവതി. കഴിഞ്ഞമാസം 28 അര്‍ദ്ധരാത്രിയില്‍ ശരീരമാസകലം ഗുരുതരമായ പരിക്കുകളോടെ യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
യുവതി അമിതമായി മദ്യപിച്ച നിലയിലായിരുന്നു. കയ്യില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുണ്ടായ മുറിവും ഉണ്ടായിരുന്നു. ബലപ്രയോഗത്തിലൂടെ മദ്യം ഉള്ളിലെത്തിക്കുകയായിരുന്നു എന്നു സംശയിക്കുന്ന തരത്തില്‍ കവിളുകളില്‍ ബലപ്രയോഗത്തിന്റെ അടയാളമുണ്ടായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. എന്നാല്‍, പിന്നീട് കേസുമായി പൊലീസ് മുന്നോട്ടുപോയില്ല.
ഇപ്പോള്‍ യുവതിക്കൊപ്പം താമസിക്കുന്നയാളാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഭര്‍ത്താവ് പറയുന്നു. യുവതിയുമായി അടുപ്പമുള്ള ഒരു പൊലീസ് ഓഫീസറാണ് കേസ് മുക്കിയതിനു പിന്നിലെന്നാണ് ഭര്‍ത്താവിന്റെ ആരോപണം.
യുവതി ഫോണില്‍ വിളിച്ചതുകൊണ്ടാണ് താന്‍ കൊച്ചിയില്‍ എത്തിയതെന്നും ഇതുവരെ യുവതിയെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഭര്‍ത്താവ് പറയുന്നു. രണ്ടു ദിവസമായി യുവതിയെ കണ്ടെത്താനായി കൊച്ചിയില്‍ തങ്ങുകയാണെന്നും അഭിഭാഷകന്‍ കൂടിയായ ഭര്‍ത്താവ് പറയുന്നു.
Summary: Woman brutally attacked in Kochi. But police do not registered case. Husband said that he was unable to find out his wife.

COMMENTS