തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി വി അൻവർ എം എൽ എ യ്ക്കുമെതിരായ കൈയേറ്റ ആരോപണങ്ങൾ വിശദമായി അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യ...
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കും പി വി അൻവർ എം എൽ എ യ്ക്കുമെതിരായ കൈയേറ്റ ആരോപണങ്ങൾ വിശദമായി അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിക്കു കത്തയച്ചു.
ഭരണപക്ഷത്തെ രണ്ട് അംഗങ്ങൾക്ക് എതിരായ ആരോപണം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും അതിനാൽ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും കത്തിൽ പറയുന്നു.
ആരോപണ വിധേയരായ രണ്ടു പേരെയും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്തുണച്ചതിനു പിന്നാലെയാണ് വി.എസ് ഇങ്ങനെയൊരു കത്ത് നല്കിയിരിക്കുന്നത്.
COMMENTS