അഭിനന്ദ് ന്യൂഡല്‍ഹി : ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച, സിഖുകാരിലെ ദേരാ സച...
അഭിനന്ദ്
ന്യൂഡല്‍ഹി : ആശ്രമത്തിലെ അന്തേവാസികളായ യുവതികളെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച, സിഖുകാരിലെ ദേരാ സച്ച വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ആത്മീയാചാര്യന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ സൈന്യത്തിന്റെ അകമ്പടിയില്‍ അംബാല ജയിലിലേക്കു മാറ്റി.ജയിലിനു പുറത്തും സേന കാവല്‍ നില്‍ക്കുകയാണ്. പഞ്ചകുല സിബിഐ കോടതിയാണ് ഗുര്‍മീത് സിംഗ് കുറ്റക്കാരാണെന്ന് വിധിച്ചത്. പ്രസ്താവിച്ചത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഇയാളെ കുറ്റക്കാരനെന്നു വിധിച്ചതിനു പിന്നാലെ പഞ്ചകുല മേഖലിയില്‍ വന്‍ അക്രമമാണ് അരങ്ങേറുന്നത്. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും അക്രമങ്ങളില്‍ പരിക്കേറ്റു. ഈ മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കുറ്റക്കാരനാണെന്ന് വിധിച്ചതിനാല്‍ ഇന്നുതന്നെ ഗുര്‍മീതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ അറസ്റ്റിലായാല്‍ പഞ്ചാബിലും ഹര്യാനയിലും കലാപത്തിനു തന്നെ അണികളെ ഇയാള്‍ ഇളക്കിവിട്ടിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അരങ്ങേറുന്ന അക്രമങ്ങള്‍. പഞ്ചകുലയില്‍ മാത്രം ഗുര്‍മീതിന് ഒരുലക്ഷത്തില്‍ പരം അനുയായികളുണ്ട്.
ഗുര്‍മീത് ഇന്നു കോടതിയില്‍ എത്തിയതു പോലും ഇരുനൂറില്‍ പരം വാഹനങ്ങളുടെ അകമ്പടിയിലാണ്. കലാപം ഭയന്ന് പലേടത്തും സേനയെ തന്നെ വിന്യസിച്ചിരിക്കുകയാണ്്.
പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിനും റെയില്‍വേ സ്‌റ്റേഷനും ഗുര്‍മീതിന്റെ അനുയായികള്‍ തീവച്ചതായി റിപ്പോര്‍ട്ടുണ്ട്.
പഞ്ചാബിലും ഹര്യാനയിലും റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. അക്രമികളെ പിടികൂടി ഇരുത്താനായി മൂന്നു സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കിയിരിക്കുകയാണ്.
COMMENTS