മത്സര ശേഷം ഉസൈന്‍ ബോള്‍ട്ടിനെ നമിക്കുന്ന ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വിടവാങ്ങലിനെത്തിയ വ...
മത്സര ശേഷം ഉസൈന്‍ ബോള്‍ട്ടിനെ
നമിക്കുന്ന ജസ്റ്റിന്‍ ഗാറ്റ്‌ലിന്
ലോക ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഫൈനലില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ 9.92 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഒന്നാമതെത്തി. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ 9.94 സെക്കന്റില്‍ രണ്ടാമതെത്തിയപ്പോള്‍ 9.95 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ബോള്‍ട്ട് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ വിജയാഹ് ളാദത്തില്‍
കഴിഞ്ഞമാസം മോണക്കോയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 9.95 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്. 100 മീറ്ററിലെ ഏറ്റവും മോശം വേഗമായിരുന്നു ഇത്. ഇതിനു മുന്നിലേക്കു പോകാന്‍ ബോള്‍ട്ടിന് ഇക്കുറിയും കഴിയാതെപോയി.
ജസ്റ്റിന്‍ ഗാറ്റ്‌ലിനും ഉസൈന്‍ ബോള്‍ട്ടും മത്സരശേഷം
ഉസൈന്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയെന്നറിയപ്പെടുന്ന
ക്രിസ്റ്റ്യന്‍ കോള്‍മാന്‍ മത്സരശേഷം
9.58 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നിട്ടുള്ള താന്‍ ഫോമിലല്ലാത്തതുകൊണ്ടാണ് ഈ പരാജയമെന്ന് ഉസെന്‍ ബോള്‍ട്ട് പറഞ്ഞു. പരാജയം അപ്രതീക്ഷിതമാണെന്നിരിക്കെ, ഈ മൂന്നാം സ്ഥാനം ആരാധകരുടെ നിരാശയുടെ കനംകൂട്ടുമെന്നും എനിക്കറിയാം. പക്ഷേ, സംഭവിച്ചുപോയി, ബോള്‍ട്ട് പറഞ്ഞു.
ഫോമിനെയും ഫിറ്റ്‌നെസിനെയും കുറിച്ച് കഴിഞ്ഞ നാലു ലോകചാമ്പ്യന്‍ഷിപ്പുകളിലും ഉയര്‍ന്നിട്ടുള്ള സംശയങ്ങള്‍ക്ക് സ്വര്‍ണമെഡലുകള്‍ കൊണ്ട് ഉത്തരം നല്‍കിയ ബോള്‍ട്ടിന്റെ രാജകീയ മടക്കമായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. അതു നടക്കാത്തതിന്റെ നിരാശയിലാണ് ലോകമൊന്നാകെ.
100 മീറ്ററും 4100 മീറ്റര്‍ റിലേയുമാണ് വേഗത്തിന്റെ തമ്പുരാന്‍ തന്റെ കായികജീവിതത്തിലെ അവസാന ഇനങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബാക്കിയുള്ളത് റിലേ മാത്രം. ഈ മാസം 13ന് റിലേ മത്സരത്തിനായി ബൂട്ടണിയുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും, വേഗത്തെ തന്നിലേക്ക് ചുരുക്കിയ ബോള്‍ട്ട് പ്രതീക്ഷിക്കുന്നുണ്ടാവില്ല.
Jamaica's Usain Bolt ran into the third place in the world at the World Athletics Championships in London.
In the 100 meters final at World Championships, Justin Gatlin of the United States finished at 9.92. Christian Coulman of the United States was second in 9.94 seconds and Bolt finished third in 9.95 seconds.
For some time, bad form affected Bolt's performance. Remember that the 30-year-old Bolt was behind the 35 year old Gatlin. Coleman in second in age 21.
Bolt finished at 100 meters at 9.95 seconds at the Diamond League in Monaco last month. Bolt failed to get this ahead.
Keywords: Jamaica, Usain Bolt, World Athletics Championships, London, Justin Gatlin, United States, Christian Coulman, Diamond League, Monaco, FITNESS, March
COMMENTS