ഡമാസ്‌കസ്: സിറിയയിലെ റാഖയില്‍ അമേരിക്കന്‍ സഖ്യസേന ആശുപത്രിക്കെട്ടിടത്തിനു മുകളിലും ജനവാസ കേന്ദ്രങ്ങളിലും നടത്തിയ വ്യോമാക്രമണത്തില്‍ 4...
ഡമാസ്‌കസ്: സിറിയയിലെ റാഖയില്‍ അമേരിക്കന്‍ സഖ്യസേന ആശുപത്രിക്കെട്ടിടത്തിനു മുകളിലും ജനവാസ കേന്ദ്രങ്ങളിലും നടത്തിയ വ്യോമാക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരില്‍ ഏഴ് കുട്ടികളാണെന്ന് സനാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ആശുപത്രിക്കെട്ടിടത്തിനു മുകളില്‍ മാത്രം 20 ബോംബുകളാണ് വീണത്.
കെട്ടിടം തകര്‍ന്നു തരിപ്പണമാവുകയും ചികിത്സയിലുണ്ടായിരുന്നവരും കൂട്ടിരുന്നവരുമെല്ലാം മരിക്കുകയും ചെയ്തു.
ആശുപത്രി ഭീകരരുടെ താവളമാണെന്ന് ആരോപിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം. എന്നാല്‍, ഇവിടെ ഭീകരരാരും ഇല്ലായിരുന്നുവെന്നാണ് സനാ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.
സിറിയയെ ഭീകരരില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കുന്നതിനാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേനയുടെ വിശദീകരണം. ജൂണിലും സമാനമായ ആക്രമണം ഇവിടെ നടത്തിയിരുന്നു.
മൊത്തം അറുപത്തഞ്ചോളം കെട്ടിടങ്ങള്‍ക്ക് വ്യോമാക്രമണത്തില്‍ കേടുപാടുണ്ട്.
Keywords: Syria, US, America, NATO, Bombing
COMMENTS