തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്...
തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിറുത്തിവച്ചു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയത്.
എന്നാല്‍, മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു.
ബാലാവകാശ കമ്മിഷനില്‍ നിയമന അപേക്ഷ തീയതി നീട്ടിയതില്‍ അസ്വാഭാവികയൊന്നുമില്ല. മന്ത്രിയുടെ മുന്പില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാരമാണ് തീയതി നീട്ടിയത്.
കാസര്‍കോഡ്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ നിന്ന് പ്രാതിനിധ്യം ഇല്ലായിരുന്നു. കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായിരുന്നു ഈ നടപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
എന്നാല്‍, ബാലാവകാശ കമ്മിഷന്‍ അംഗത്തിന്റെ നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ഷാഫി പറന്പില്‍ ആരോപിച്ചു.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതിയും പറഞ്ഞിട്ടുണ്ട്. മന്ത്രി നടത്തിയത് നഗ്‌നമായ സത്യപ്രതിജ്ഞാലംഘനവും സ്വജനപക്ഷപാതവുമാണെന്നും ഷാഫി പറഞ്ഞു.
ബാലാവകാശ കമ്മിഷനില്‍ രാഷ്ട്രീയക്കാരെ നിയമിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, ഇതുപോലൊരു സ്ഥാനത്ത് പ്രതികളെ എന്തിനു നിയമിച്ചെന്നും ഷാഫി ചോദിച്ചു.
അഴിമതി ആരോപണ വിധേയരായ ഇ.പി. ജയരാജനും ശൈലജയ്ക്കും സര്‍ക്കാര്‍ രണ്ടു നീതിയാണ് നല്‍കുന്നതെന്നും ഷാഫി ആരോപിച്ചു.
തുടര്‍ന്ന് ബഹളം രൂക്ഷമായതോടെയാണ് സഭ തത്കാലം നിറുത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്.
Keywords: The House, health minister, resignation, MLA , CM , emergency draft , swearing-in ceremony, Child Development Commission, Kasaragod, Thrissur , Pathanamthitta, Child Rights Commission, Shafi ,
The Speaker, uproar
COMMENTS