സ്വന്തം ലേഖകന്‍ ലക്‌നൗ: ഗോരഖ്പുരിലെ സര്‍ക്കാര്‍ പിന്നെയും പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കെ, സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷത്...
സ്വന്തം ലേഖകന്‍
ലക്‌നൗ: ഗോരഖ്പുരിലെ സര്‍ക്കാര്‍ പിന്നെയും പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടിരിക്കെ, സംസ്ഥാനത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒട്ടും മാറ്റു കുറയാതെ കാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നല്കി.75 കുട്ടികള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം ദേശീയ ദുരന്തമായി രാജ്യം കരുതി വേദനിക്കുന്ന വേളയിലാണ് ആഘോഷത്തിനു മാറ്റു കുറയാതെ നോക്കാന്‍ ഡിജിപിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.
ആര്‍ഭാടത്തോടെ, എന്നാല്‍ പരമ്പരാഗത രീതി കൈവിടാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷം പൊലീസ് സംഘടിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
ഇതേസമയം, ഗോരഖ്പുര്‍ ദുരന്തം ഒരു ഘട്ടത്തില്‍ സംഭവിച്ച പിഴവ് മാത്രമാണെന്നും ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ലെന്നും കൃഷ്ണ ജന്മാഷ്ടമി ആഘോഷം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
ഗോരഖ്പുര്‍ ദുരന്തത്തില്‍ സഹയായിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യം.
യോഗി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറുപടി പറയാമെന്നും അമിത് ഷാ ബംഗളൂരുവില്‍ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി വ്യക്തിപരമായ മതവിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. ഇത് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഘോഷമല്ലെന്നും അമിത് ഷാ പറയുന്നു.
COMMENTS