മുംബയ് : ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്ന് ബിസിസിഐ വെളിപ്പെടുത്തി. ...
മുംബയ് : ട്വന്റി 20 രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്ന് ബിസിസിഐ വെളിപ്പെടുത്തി.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഏതു മത്സരമായിരിക്കും തിരുവനന്തപുരത്തു കളിക്കുക എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം തിരുവനന്തപുരത്തു നടക്കുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. അതാണ് ഇപ്പോള്‍ ട്വന്റി ട്വന്റിക്കു വഴി മാറിയിരിക്കുന്നത്.
കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയം ഇതിനകം തന്നെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ബിസിസിഐ തിരഞ്ഞെടുത്തിട്ടുണ്ട്. കൊച്ചിയിലേതിലും സൗകര്യങ്ങളുള്ള സ്‌റ്റേഡിയമാണ് തിരുവനന്തപുരം.
The BCCI today announced that the Greenfield Stadium will host the T20 international tournament. The decision was taken at a meeting of the BCCI Tours and Fixers Committee in Kolkata.
Keywords: Greenfield stadium, international Twenty20, cricket, BCCI, Tours and Fixers Committee, Kolkata
COMMENTS