അഗര്‍ത്തല: ത്രിപുരയില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീപ ചന്ദ്ര ഹ്രാങ്ക്...
അഗര്‍ത്തല: ത്രിപുരയില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീപ ചന്ദ്ര ഹ്രാങ്ക്‌ഹോള്‍, ബിശ്വ ബന്ദു സെന്‍, പ്രന്‍ജിത് സിധ് റോയ് ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍മാര്‍.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദ്ദേശം മറികടന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി റാം നാഥ് കോവിന്ദിന് ഇവര്‍ വോട്ടു ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഇവരില്‍ അഞ്ച് എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു.
നിലവില്‍ ബിജെപിക്ക് ത്രിപുരയില്‍ എംഎല്‍എമാരില്ല. 2018 ല്‍ ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ത്രിപുരയില്‍ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി ബിജെപിയില്‍ ചേരുമെന്നും സൂചനയുണ്ട്.
24 വര്‍ഷമായി ഇടതുപക്ഷമാണ് ത്രിപുര ഭരിക്കുന്നത്. 1998 മുതല്‍ മണിക് സര്‍ക്കാരാണ് തുടര്‍ച്ചായായി ത്രിപുരയുടെ മുഖ്യമന്ത്രി.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കു ചേക്കേറിയ എംഎല്‍എമാരാണ് ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്നു മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു പോയത്.
Tags: BJP, MLA, Tripura, Congress, TrinamoolCongress, Politics

COMMENTS