മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ഖതൗലിയില്‍ ട്രെയിന്‍ പാളംതെറ്റി 23ന്ന പേര്‍ മരിച്ചു. എഴുപതിലേറെ പേര്‍ക്കു പരിക്കുണ്...
മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ഖതൗലിയില്‍ ട്രെയിന്‍ പാളംതെറ്റി 23ന്ന പേര്‍ മരിച്ചു. എഴുപതിലേറെ പേര്‍ക്കു പരിക്കുണ്ട്.
വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.
പുരിഹരിദ്വാര്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ആറ് ബോഗികള്‍ അപകടത്തില്‍പ്പെട്ടു.
രക്ഷാപ്രവര്‍ത്തിന് ദേശീയ ദുരന്തനിവാരണ സേന എത്തിയിട്ടുണ്ട്. നിരവധി പേര്‍ നാശാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.
* ഡല്‍ഹിയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് അപകടം.
* ഒരു കോച്ച് ട്രാക്കില്‍ നിന്നു തെന്നി തൊട്ടടുത്തുള്ള വീടിനു മുന്നില്‍ ചെന്നു വീണു.
* രണ്ടു കോച്ചുകള്‍ പരസ്പരം ഇടിച്ചു കയറി. ഇതിലുള്ളവര്‍ക്കാണ് അപായമേറെയും.
* അേന്വഷണത്തിന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു.
* സുരേഷ് പ്രഭു സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.
* ഡിഎസ്പി അനൂപ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കും.
* പരിക്കേറ്റവരെ ചികിത്സിക്കാന്‍ അടുത്തുള്ള ആശുപത്രികളില്‍ അടിയന്തര സംവിധാനമൊരുക്കി.
* ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശങ്കയും ദുഃഖവും രേഖപ്പെടുത്തി.
* അപകടത്തെ തുടര്‍ന്ന് തിരക്കേറിയെ നോര്‍ത്തേണ്‍ പാതയില്‍ റെയില്‍ ഗതാഗതം താറുമാറായി.
Tags: Uttarpradesh, Train, Derail, Accident
COMMENTS