കൊച്ചി: നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി ഇ.കെ. സുനീഷ്, നാലാം പ്രതി എബിന് കുര്യാക്കോസ്...
കൊച്ചി: നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ മൂന്നാം പ്രതി ഇ.കെ. സുനീഷ്, നാലാം പ്രതി എബിന് കുര്യാക്കോസ് (27), അഞ്ചാം പ്രതി ബിബിന്‍ വി. പോള്‍ (27) എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രണ്ട് ആള്‍ജാമ്യത്തിനൊപ്പം പണവും കെട്ടിവയ്ക്കേണ്ടതുണ്ട്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഉപാധിയും കോടതി വച്ചിട്ടുണ്ട്.
ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ 2011 ജനുവരി അഞ്ചിന് വന്നിറങ്ങിയ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
ടെന്പോ ട്രാവലറില്‍ പ്രതികള്‍ നടിയെ കയറ്റിക്കൊണ്ടുപോയെങ്കിലും സംശയം തോന്നി നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞു. ഭര്‍ത്താവ് ഉടന്‍ തന്നെ സിനിമയുടെ നിര്‍മാതാവിനെ വിളിച്ചു വിവരം പറഞ്ഞു.
അന്നു ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. സുനിയെ ജോണി വിളിച്ചു ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ നടിയെ കുന്പളത്തെ ഒരു റിസോര്‍ട്ടിനു മുന്നില്‍ ഇറക്കിവിട്ടശേഷം രക്ഷപ്പെട്ടു.
പള്‍സര്‍ സുനിയുടെ നിര്‍ദേശമനുസരിച്ചു സുനീഷ്, എബിന്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. അന്നു മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാനായിരുന്നു പദ്ധതിയെന്നും വന്നുപെട്ടത് മുതിര്‍ന്ന നടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

COMMENTS