റായ്പുര്‍: ഛത്തീസ് ഗഢില്‍ റായ്പുരിലെ ബി ആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലെ ജീവനക്കാരന്‍ മദ്യപിച്ചു ബോധം കെട്ട് ഓക്‌സിജന്‍ വാല്...
റായ്പുര്‍: ഛത്തീസ് ഗഢില്‍ റായ്പുരിലെ ബി ആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലെ ജീവനക്കാരന്‍ മദ്യപിച്ചു ബോധം കെട്ട് ഓക്‌സിജന്‍ വാല്‍വ് അടച്ചതിനെ തുടര്‍ന്ന് മൂന്നു നവജാത ശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു. മുഖ്യമന്ത്രി രമണ്‍ സിംഗ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഓക്‌സിജന്‍ സപ്‌ളൈ ഓപ്പറേറ്റര്‍ രവി ചന്ദ്രയുടെ ക്രൂരതയ്ക്ക് ഇരയായാണ് മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ ശ്വാസം മുട്ടി മരിച്ചതെന്നാണ് വിവരം.
എന്നാല്‍, ഓക്‌സിജന്‍ വിതരണം നിലച്ചിട്ടില്ലെന്നും മര്‍ദ്ദ വ്യതിയാനമുണ്ടായതു ശരിയാണെന്നും കുഞ്ഞുങ്ങള്‍ മരിച്ചത് രോഗം നിമിത്തമാണെന്നും സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ആര്‍ പ്രസന്ന പറയുന്നു.
മര്‍ദ്ദ വ്യതിയാനം ശ്രദ്ധയില്‍ പെട്ടുടന്‍ സിഎംഒയും മെഡിക്കല്‍ സൂപ്രണ്ടും ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നും ആരോഗ്യ ഡയറക്ടര്‍ പറഞ്ഞു. കുട്ടികളുടെ രോഗനിലയെ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും പ്രസന്ന വ്യക്തമാക്കി.
ഹൃദയസംബന്ധമായ അസുഖം ബാധിച്ച അഞ്ചുദിവസം പ്രായമായ കുഞ്ഞാണ് ഇരകളില്‍ ഒരാള്‍.
ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ 70 ഓളം കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിന്റെ ആഘാതത്തില്‍ നിന്നു രാജ്യം മുക്തമാവുന്നതിനു മുന്‍പാണ് പുതിയ ദുരന്തവാര്‍ത്ത എത്തിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ബി.ആര്‍.ഡി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സസ്‌പെന്റ് ചെയ്യുകയും പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നോഡല്‍ ഓഫീസര്‍ ഡോ. കഫീല്‍ ഖാനെ മാറ്റുകയും ചെയ്തു.
COMMENTS