ചെന്നൈ: തമിഴ് നാട്ടില്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ എഐഎഡിഎംകെയിലെ ശശികല പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പിന്‍വലിച്ചു. ഇതോ...
ചെന്നൈ: തമിഴ് നാട്ടില്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ എഐഎഡിഎംകെയിലെ ശശികല പക്ഷത്തുള്ള 19 എംഎല്‍എമാര്‍ പിന്‍വലിച്ചു.
ഇതോടെ, വിശ്വാസ വോട്ടെടുപ്പില്‍ കണക്കു തികയ്ക്കാന്‍ പളനിസ്വാമിക്ക് അദ്ധ്വാനിക്കേണ്ടിവരുമെന്ന് ഉറപ്പായി.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചുകൊണ്ട് കത്തു കൊടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു ശശികലയെ നീക്കം ചെയ്യാനുള്ള നീക്കത്തിനു തിരിച്ചടി എന്ന നിലയില്‍ കൂടിയാണ് പിന്തുണ പിന്‍വലിച്ചിരിക്കുന്നത്.
233 അംഗ സഭയില്‍ 117 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. അണ്ണാഡിഎംകെ പക്ഷത്ത് നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 135 പേരുണ്ട്. ഇതില്‍ നിന്ന് 19 പേരെയാണ് ദിനകരന്‍ പിടിച്ചിരിക്കുന്നത്. പത്തൊന്‍പതു പേര്‍ പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ ഫലത്തില്‍ ന്യൂനപക്ഷമായി.
COMMENTS