തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ ജയിലിലായ സ്വാമി ഗംഗേശാനന്ദക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി...
തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ ജയിലിലായ സ്വാമി ഗംഗേശാനന്ദക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കിയതിനാലും കുറ്റപത്രം ഇതുവരെയും സമര്‍പ്പിക്കപ്പെടാത്തതിനാലുമാണ് സ്വാമിക്ക് ജാമ്യം അനുവദിക്കുന്നതെന്നു കോടതി വ്യക്തമാക്കി.
സ്വാമി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. വാദിയായിരുന്ന യുവതി അടിക്കടി മൊഴി മാറ്റിയതും കേസില്‍ സ്വാമിക്കു ഗുണമായി.
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി സ്വാമിയുടെ അഭിഭാഷകന് യുവതി കത്തയച്ചിരുന്നു. അയ്യപ്പദാസ് എന്നയാളാണ് ഗൂഢാലോചന നടത്തിയതെന്നും അതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും യുവതി കത്തില്‍ പറഞ്ഞിരുന്നത്.
പേട്ട പൊലീസിനെതിരെയും കത്തില്‍ ആരോപണമുണ്ടായിരുന്നു. പതിനാറുവയസ്സുമുതല്‍ സ്വാമി തന്നെ പീഡിപ്പിക്കുന്നതായി പൊലീസാണ് എഴുതി ചേര്‍ത്തതെന്നും മൊഴി വായിച്ചുനോക്കാതെയാണ് താന്‍ ഒപ്പിട്ടതെന്നും യുവതിയുടെ കത്തിലുണ്ടായിരുന്നു.
പിന്നീട് കാമുകന്‍ അയ്യപ്പദാസിനെതിരേയും യുവതി മൊഴി കൊടുത്തു. കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് യുവതി പരാതിപ്പെട്ടിരുന്നു.
യുവതിയെ ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു.
COMMENTS