തിരുവനന്തപുരം: നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്ത്. സിനിമയില്‍ ദിലീപിന് ഇതുവരെ കിട്ടിയതില്‍ ഏറ്റവും...
തിരുവനന്തപുരം: നടന്‍ ദിലീപിന് ശക്തമായ പിന്തുണയുമായി നിര്‍മാതാവ് സുരേഷ് കുമാര്‍ രംഗത്ത്. സിനിമയില്‍ ദിലീപിന് ഇതുവരെ കിട്ടിയതില്‍ ഏറ്റവും വിലപിടിപ്പുള്ള പിന്തുണയായാണ് സുരേഷ് കുമാറിന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്.
ഒരു ചാനല്‍ അഭിമുഖത്തിലാണ് സുരേഷ് കുമാര്‍ നിലപാട് വെട്ടിത്തുറന്നു പറഞ്ഞത്. ദിലീപിനെ ഇല്ലാതാക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്നുവെന്നാണ് സുരേഷ് കുമാറിന്റെ കണ്ടെത്തല്‍.
തെറ്റു ചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും സിനിമാക്കാര്‍ ദിലീപിനു പിന്നില്‍ ഇല്ലെന്ന് ആരും കരുതേണ്ടെന്നും സിനിമാക്കാര്‍ ഒളിച്ചോടിയിട്ടില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവവും ഡി സിനിമാസും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നിട്ടും ആ സ്ഥാപനം പൂട്ടി.
നടനും നിര്‍മാതാവും വിതരണക്കാരനുമാണ് ദിലീപ്. അയാള്‍ക്ക് പലേടത്തും നിക്ഷേപമുണ്ടാവും. ഡി സിനിമാസിനു പിന്നില്‍ നിയമലംഘനം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ജനറേറ്ററിന്റെ പേരു പറഞ്ഞു സ്ഥാപനം പൂട്ടിക്കുകയാണ്. ഇതിനു പിന്നില്‍ ആരെന്നു കണ്ടെത്തണം.
ദിലീപിനെതിരേ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരരാരും എംഎല്‍എ സ്ത്രീപീഡനത്തിന് അകത്തായപ്പോള്‍ സംസാരിച്ചു കണ്ടില്ലെന്നും സുരേഷ് കുമാര്‍ കളിയാക്കി.
ദിലീപിനെതിരേ ചാനലുകള്‍ തോറും നടന്നു സംസാരിക്കുന്ന സിനിമാക്കാരെ എന്തു ചെയ്യണമെന്നു പിന്നീടു തീരുമാനിക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
COMMENTS