ചീഫ് ജസ്റ്റിസും ഒരു ന്യായാധിപനും അനുകൂലിച്ചില്ല, മുത്തലാഖ് സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് നിരോധിച്ചു

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളുണ്ടാക്കിയ നിയമയുദ്ധത്തിനൊടുവില്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ...



സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഏറെ വിവാദങ്ങളുണ്ടാക്കിയ നിയമയുദ്ധത്തിനൊടുവില്‍ മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.

അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധിച്ചത്. ചീഫ് ജസ്റ്റിസ് ജെ. എസ്. ഖെഹാര്‍ കേസില്‍ ഇടപെടാന്‍ വിസമ്മതിച്ചു. ഭരണഘടനാ ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ ചീഫ് ജസ്റ്റിസിന്റെ വിധിയെ അനുകൂലിച്ചു.

മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, റോഹില്‍ടണ്‍ നരിമാന്‍, യു.യു. ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്.

മതാചാരത്തിന്റെ അവിഭാജ്യഘടകമാണ് മുത്തലാഖ് എന്നും ഇക്കാര്യത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കട്ടെയെന്നും അതിന് ആറ് മാസം സമയം അനുവദിക്കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിധി.

മുസ്ലിം വിവാഹമോചനത്തിന് ആറ് മാസത്തിനകം പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവരണമെന്നും ഖെഹാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഈ ആറ് മാസത്തേക്ക് മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നും ഈ കാലയളവില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവന്നില്ലെങ്കില്‍ മുത്തലാഖ് നിരോധനം തുടരുമെന്നും ഖെഹാറിന്റെ ഉത്തരവില്‍ പറയുന്നു.

മതപരമായ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുന്നതിനെക്കാള്‍ ഉചിതം പാര്‍ലമെന്റ് ഇടപെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

മതപരമായ വിശ്വാസത്തിന്റെ ഭാഗമാണ് മുത്തലാഖെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വിധിന്യായത്തില്‍ വ്യക്തമാക്കി.

അഞ്ചംഗ ബെഞ്ചില്‍ മൂന്ന് പേര്‍ മുത്തലാഖ് പാടില്ലെന്നു വിധിച്ചതോടെ അത് കോടതി വിധിയായി മാറുകയായിരുന്നു. ഭരണഘടന ബെഞ്ചില്‍ എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണുള്ളത്.

സ്‌കൈപ്പിലും വാട്‌സ് ആപ്പിലും വരെ മൊഴി ചൊല്ലി മുസ്ലിം പെണ്‍കുട്ടികളെ അനാധരാക്കുന്നത് വ്യാപകമായതോടെയാണ് കോടതി ഇടപെടലുണ്ടായത്.


മുത്തലാഖ് വിധി കണ്ണീരു കുടിക്കുന്ന മുസ്ലിം വനിതകള്‍ക്ക് ആശ്വാസം, പന്ത് ഇനി കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടില്‍


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4838,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10581,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,354,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: ചീഫ് ജസ്റ്റിസും ഒരു ന്യായാധിപനും അനുകൂലിച്ചില്ല, മുത്തലാഖ് സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് നിരോധിച്ചു
ചീഫ് ജസ്റ്റിസും ഒരു ന്യായാധിപനും അനുകൂലിച്ചില്ല, മുത്തലാഖ് സുപ്രീം കോടതി ഭരണ ഘടനാ ബെഞ്ച് നിരോധിച്ചു
https://4.bp.blogspot.com/-J1D6_tmzVoM/WZvXWiu1cKI/AAAAAAAAFeo/AzUd_KSkpCU2r7oSJ56dysAb3XPPGe3jgCLcBGAs/s640/tripple%2Btalaq_vyganews.jpg
https://4.bp.blogspot.com/-J1D6_tmzVoM/WZvXWiu1cKI/AAAAAAAAFeo/AzUd_KSkpCU2r7oSJ56dysAb3XPPGe3jgCLcBGAs/s72-c/tripple%2Btalaq_vyganews.jpg
www.vyganews.com
https://www.vyganews.com/2017/08/supreme-court-ban-tripple-talaq.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/supreme-court-ban-tripple-talaq.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy