സണ്ണി ലിയോണി വന്ന കാര്‍ എംജി റോഡില്‍ ജനസാഗരത്തിനു നടുവില്‍ റോയ് പി തോമസ് കൊച്ചി : ഇതോടൊപ്പമുള്ള ചിത്രമൊന്നു നോക്കൂ, കേരളത്തിലെ വ...
സണ്ണി ലിയോണി വന്ന കാര്‍ എംജി
റോഡില്‍ ജനസാഗരത്തിനു നടുവില്‍
റോയ് പി തോമസ്
കൊച്ചി : ഇതോടൊപ്പമുള്ള ചിത്രമൊന്നു നോക്കൂ, കേരളത്തിലെ വമ്പന്മാരല്ലാത്ത, ഇടത്തരം രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും വിചാരിച്ചാല്‍ കൂട്ടാന്‍ പറ്റാത്ത ഈ ജനസഞ്ചയത്തെ എംജി റോഡില്‍ നിരത്തിയത് ഒരു സ്ത്രീ ഒറ്റയ്ക്കാണ്.അതേ, ബോളിവുഡിന്റെ രോമാഞ്ചം സാക്ഷാല്‍ സണ്ണി ലിയോണിയെ ഒരു നോക്കു കാണാന്‍ കൊച്ചിയില്‍ ഒത്തുകൂടിയ ജനസഞ്ചയമാണിത്.
കൊച്ചിയില്‍ ഒരു സെല്‍ ഫോണ്‍ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു യുവാക്കളുടെ സ്വപ്‌നറാണി.
പ്രായം 36 ആയെങ്കിലും പതിനെട്ടുകാരന്‍ പോലും ബിഗ് സ്‌ക്രീനിലെ രോമാഞ്ചത്തെ ഒരു നോക്കു കാണാന്‍ കാത്തുകെട്ടി നില്‍ക്കുകയായിരുന്നു. യുവാക്കള്‍ മുതല്‍ വൃദ്ധര്‍ വരെ മണിക്കൂറുകള്‍ കാത്തുനിന്നതോടെ എംജി റോഡില്‍ വന്‍ ഗതാഗതക്കുരുക്കായി.
ആരാധകരെ രണ്ടു വട്ടം പൊലീസ് ലാത്തിവീശി ഓടിച്ചു. പക്ഷേ, പിന്നെയും ജനം തിരിച്ചെത്തിയത് ഗതാഗതക്കുരുക്കു രൂക്ഷമാക്കി.
സണ്ണി വരാന്‍ വൈകുകയും ചെയ്തു. ഇതിന്റെ അസ്വസ്ഥത അവതാരകയായ രഞ്ജിനി ഹരിദാസിനെ കൂകിയും തെറിവിൡച്ചുമൊക്കെയാണ് സണ്ണി ആരാധകര്‍ തീര്‍ത്തത്.
സണ്ണി എത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇതിനിടയില്‍ ചിലര്‍ ഉദ്ഘാട വേദിയിലെ ഫഌക്‌സ് വലിച്ചുകീറി അതിനുള്ളിലൂടെ തലയിട്ടാണ് ഇഷ്ടതാരത്തെ കണ്ടത്.
ജനക്കൂട്ടത്തെ കണ്ട് സണ്ണിയും അമ്പരന്നു. സ്‌നേഹക്കടലിനു നടക്ക് തന്റെ കാര്‍ എന്നാണ് സണ്ണി ട്വീറ്റ് ചെയ്തത്. ദൈവത്തിന്റെ സ്വന്തം നാടിന്റെ സ്‌നേഹം ഒരിക്കലും മറക്കില്ലെന്നു പിന്നെയും ട്വീറ്റ് ചെയ്തു.
എന്നാല്‍, സണ്ണി പോയിക്കഴിഞ്ഞപ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തും വിധം ചടങ്ങ് സംഘടിപ്പിച്ചതിന് ഫോണ്‍4 എന്ന സ്ഥാപത്തിന്റെ ഉടമയ്ക്കും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരേ പൊലീസ് കേസെടുത്തിരിക്കുകയാണ്.
Keywords: Sunny Leone, Kochi, storm, Kerala, Mahatma Gandhi Road, fone4, tizzy, God's Own Country
COMMENTS