അഭിനന്ദ് ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച് ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന തുരത്തി. ഇതിനെ ത...
അഭിനന്ദ്
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച് ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന തുരത്തി. ഇതിനെ തുടര്‍ന്നുണ്ടായ കല്ലേറില്‍ ഇരുപക്ഷത്തും സൈനികര്‍ക്കു പരിക്കുണ്ടെന്ന് അനൗദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.സേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയില്‍ പാങ്‌ഗോങ് സോയിലാണ് സംഭവം.
ഇവിടെ ഫിങ്കര്‍ 4, ഫിംഗര്‍ 5 മേഖലകളിലാണ് കടന്നുകയറ്റ ശ്രമമുണ്ടായത്. ശക്തമായ കല്ലേറ് ഇരു ഭാഗത്തുനിന്നുമുണ്ടായി. ഇന്ത്യയുടെ ശക്തമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ചൈനീസ് സേന പിന്മാറുകയായിരുന്നു.
രണ്ടു തവണയാണ് ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമം നടത്തിയത്. ഇന്ത്യ-ചൈന-ഭൂട്ടാന്‍ മുക്കാലി ജംഗ്ഷനായ ദോക് ലാമിലെ സംഘര്‍ഷത്തിനു പുറമേയാണ് ലഡാക്കിലും ചൈനീസ് പട്ടാളം ഇന്ത്യന്‍ ക്ഷമ പരിശോധിക്കുന്നത്.
അടുത്തിടെ , ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ബരാഹോട്ടിയില്‍, രണ്ടു തവണ ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തു കടന്നുകയറിയിരുന്നു. ഇവിടെയും ഇന്ത്യ ശക്തമായി പ്രതിരോധിച്ചിരുന്നു.
ലഡാക്കില്‍ ഇപ്പോള്‍ കടന്നുകയറിയ പ്രദേശം എന്നും സംഘര്‍ഷം നിലനില്ക്കുന്നതാണ്. കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ കുറഞ്ഞപ്പോഴും ചൈന ഇവിടെ കടന്നുകയറിയിരുന്നു.
Chinese forces tried to crack down on the Indian territory in Ladakh region of Jammu and Kashmir. The unofficial sources revealed that soldiers were injured in the stone pelting followed.
The army has not officially confirmed this. The incident occurred in Pangong region of east Ladakh.
There were attempts to enter Finger 4 and Finger 5 sectors. The Chinese army was withdrawn following strong resistance from India.
Chinese forces tried to cross the border two times. Recently, Chinese forces crossed into Indian territory in Barahot, Chamoli district of Uttarakhand. India too strongly defended here.
Keywords: Indian army, Chinese army, Ladakh, Jammu and Kashmir, rocks, Pangong, Finger 4 , India, Kargil War
COMMENTS