കാന്‍ഡി: മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സിനും 171 റണ്‍സിനും ജയിച്ച് ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരന്പര ഇന്ത്യ തൂത്തുവാരി. ആദ്യമാ...
കാന്‍ഡി: മൂന്നാം മത്സരത്തില്‍ ഇന്നിംഗ്‌സിനും 171 റണ്‍സിനും ജയിച്ച് ശ്രീലങ്കയ്‌ക്കെതിരേയുള്ള ടെസ്റ്റ് പരന്പര ഇന്ത്യ തൂത്തുവാരി.
ആദ്യമായാണ് ഇന്ത്യ ലങ്കയില്‍ ടെസ്റ്റ് പരന്പരയിലെ എല്ലാം മത്സരങ്ങളും ജയിക്കുന്നത്. 1994ല്‍ നാട്ടില്‍ നടന്ന ടെസ്റ്റ് പരന്പരയില്‍ ഇന്ത്യ തൂത്തുവാരിയിരുന്നു.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ലങ്ക 181 റണ്‍സിന് രണ്ടാം ഇന്നിംഗ്‌സിലും എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 135 റണ്‍സിനായിരുന്നു ലങ്കന്‍ പതനം.
നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് ലങ്കയെ തകര്‍ത്തെറിഞ്ഞത്. രണ്ടാം ഇന്നിംഗ്‌സിലെ ടോപ്പ് സ്‌കോറര്‍ 41 റണ്‍സ് നേടിയ നിരോഷന്‍ ഡിക്‌വെല്ലയാണ് . ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമല്‍ 36 റണ്‍സും ആഞ്ചലോ മാത്യൂസ് 35 റണ്‍സും നേടി.
COMMENTS