കൊളംബോ: രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്കു മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യുന്നു. ഇന്ത്യയുടെ 622 9 എന്ന സ്‌കോറ...
കൊളംബോ: രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്കു മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ശ്രീലങ്ക ഫോളോ ഓണ്‍ ചെയ്യുന്നു.
ഇന്ത്യയുടെ 622 9 എന്ന സ്‌കോറിനു മുന്നില്‍ ആദ്യ ഇന്നിംഗ്‌സില്‍ 183 റണ്‍സിനാണ് ആതിഥേയര്‍ കൂടാരംകയറിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനാണ് ലങ്കയുടെ നടുവൊടിച്ചത്.
മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. ഇന്ത്യയ്ക്ക് ഇതോടെ 439 റണ്‍സിന്റെ ലീഡായി.
51 റണ്‍സ് നേടിയ ഡിക്‌വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ അല്പമെങ്കിലും ചെറുത്തുനിന്നത്. ആഞ്ചലോ മാത്യൂസ് (26), ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമല്‍ (10), കുശാല്‍ മെന്‍ഡിസ് (24) എന്നിവരെല്ലാം ദയനീയമായി കീഴടങ്ങി. മൂന്നു പേര്‍ റണ്ണൊന്നുമെടുകക്കാതെ പുറത്തായി.
Keywords: India, Sri Lanka, Test, Colombo Test, Virat Kohli, R Aswin
COMMENTS