' കൊച്ചി : ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് ദൈവത്തിനും മുകളിലുള്ളവരാണോ എന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. തനിക്ക് ബിസിസിഐ ഏർപ്പ...
'
കൊച്ചി : ബിസിസിഐയുടെ തലപ്പത്തിരിക്കുന്നത് ദൈവത്തിനും മുകളിലുള്ളവരാണോ എന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്.
തനിക്ക് ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയിട്ടും അപ്പീൽ പോകാനുള്ള ബോർഡിന്റെ നീക്കത്തെ പരാമർശിച്ചാണ് ശ്രീശാന്ത് ട്വീറ്റ് ചെയ്തിരിക്കന്നത്.
നിരപരാധിയെന്നു കോടതി പറഞ്ഞിട്ടും തന്നെ വേട്ടയാടുന്നതിനെതിരേയാണ് ശ്രീശാന്ത് ക്ഷുഭിതനായിരിക്കുന്നത്.
തന്റെ ജീവനോപാധി തിരിച്ചു തരൂ എന്നും ശ്രീശാന്ത് ആവശ്യപ്പെടുന്നു.
കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്ന് ബി സി.സിഐ പറഞ്ഞിട്ടുണ്ട്.
COMMENTS