ആര്‍എസ്എസില്‍ നിന്നു സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയുടെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നും ശോഭ കോട്ടയം: രാഷ്ട്രീയം പറയുന്നതിനു പകരം നിലവാ...
ആര്‍എസ്എസില്‍ നിന്നു സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയുടെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നും ശോഭ
കോട്ടയം: രാഷ്ട്രീയം പറയുന്നതിനു പകരം നിലവാരം കെട്ട പ്രസംഗവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍.
സിപിഎം കേരള സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാന്‍ സമയമായില്ലേ എന്നാണ് പ്രസംഗത്തില്‍ ചോദിക്കുന്നത്.
കോട്ടയം പൊന്‍കുന്നത്ത് ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ വിമര്‍ശിക്കുന്നതിനു പകരം തരംതാണ രീതിയില്‍ ശോഭ സംസാരിച്ചത്.
കോടിയേരി ബാലകൃഷ്ണനെ ഇനിയെങ്കിലും നേരാവണ്ണം ജീവിക്കണമെന്നും ശോഭ ഉപദേശിക്കുന്നു.
പിണറായിയുടെ വല്യേട്ടനല്ല ഇന്ത്യ ഭരിക്കുന്നത്. കോടിയേരിക്ക് കേരളത്തില്‍ മാത്രം സഞ്ചരിച്ചാല്‍ മതിയോ എന്നും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ പോകേണ്ടി വരില്ലേ എന്നും ശോഭ ചോദിക്കുന്നു.
ഇതേസമയം, ആര്‍എസ്എസില്‍ നിന്നു സിപിഎമ്മിലെത്തിയ സുധീഷ് മിന്നിയുടെ പേര് നായ്ക്കള്‍ക്ക് ഇടണമെന്നതാണ് ശോഭയുടെ മറ്റൊരു പരാമര്‍ശം.
Keywords: Shobha Surendran, Kodiyeri Balakrishnan, CPM, BJP
COMMENTS