പാര്‍ട്ടി തലത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനും ഈ വിഷയം മാധ്യമങ്ങളിലേക്കു വലിച്ചിഴയ്ക്കാതിരിക്കാനുമാണ് യുവതിക്കു താത്പര്യം. എന്നാല്‍,...
പാര്‍ട്ടി തലത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനും ഈ വിഷയം മാധ്യമങ്ങളിലേക്കു വലിച്ചിഴയ്ക്കാതിരിക്കാനുമാണ് യുവതിക്കു താത്പര്യം. എന്നാല്‍, പാര്‍ട്ടി സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ നടപടി എടുക്കാത്തതില്‍ യുവതി ക്ഷുഭിതയുമാണ്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകയായ ദളിത് യുവതിയെ മന്ത്രി കെ. കെ. ഷൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ. ഭാസ്‌കരന്‍ കരണത്തടിച്ചെന്ന പരാതിയില്‍ പാര്‍ട്ടി ദേശീയ നേതൃത്വം ഇടപെട്ടിട്ടും നടപടിയുണ്ടായില്ലെങ്കില്‍ പൊലീസിനെ സമീപിക്കാന്‍ യുവതിയെ പാര്‍ട്ടിയിലെ ഒരു വിഭാഗം നിര്‍ബന്ധിക്കുന്നു.എന്നാല്‍, പാര്‍ട്ടി തലത്തില്‍ തന്നെ പ്രശ്‌നം പരിഹരിക്കാനും ഈ വിഷയം മാധ്യമങ്ങളിലേക്കു വലിച്ചിഴയ്ക്കാതിരിക്കാനുമാണ് യുവതിക്കു താത്പര്യം. എന്നാല്‍, പാര്‍ട്ടി സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ നടപടി എടുക്കാത്തതില്‍ യുവതി ക്ഷുഭിതയുമാണ്.
മട്ടന്നൂര്‍ മുന്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായിരുന്ന ഷീലാ രാജനാണ് പരാതിക്കാരി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് ആദ്യം പരാതി കൊടുത്തത്.
ഇതിനിടെ, ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് പ്രശ്‌നം കുറച്ചുകൂടി വഷളാക്കിയിട്ടുണ്ട്. ഇങ്ങനെ ഒരു പരാതിയും പൊലീസിനു കിട്ടിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
എന്നാല്‍, ഇത്തരം പ്രശ്‌നങ്ങള്‍ പാര്‍ട്ടി കോടതിയല്ല, പൊലീസാണ് പരിഹരിക്കേണ്ടെതെന്നു പ്രതിപക്ഷവും പറഞ്ഞു.
സംസ്ഥാന നേതൃത്വം തന്റെ പരാതി ചവറ്റുകുട്ടയില്‍ തള്ളിയപ്പോഴാണ് യുവതി ദേശീയ നേതൃത്വത്തെ സമീപിച്ചത്. ഷീലയുടെ പരാതി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഇക്കാര്യത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരിക്കുകയാണ് ഷീലയും അവരെ പിന്തുണയ്ക്കുന്ന വിഭാഗവും. ഇതിനിടെ, എങ്ങനെയും പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടി തലത്തില്‍ ശ്രമം നടക്കുകയാണ്.
മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസം വൈകുന്നേരം പെരിഞ്ചേരി ബൂത്തില്‍ വച്ചാണ് തന്നെ തല്ലിയതെന്നാണ് ഷീല പറയുന്നത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമുണ്ടായി. ഈ സമയം ബൂത്തിലെത്തിയ കെ. ഭാസ്‌കരനോട് പോളിംഗ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞു. ഈ സമയത്താണ് ഭാസ്‌കരന്‍ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തതെന്നാണ് പരാതി.
ഈ വിഷയത്തില്‍, ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി. രാജനും കെ ഭാസ്‌കരനും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
എന്നാല്‍, മട്ടന്നൂരില്‍ ഇടതു മുന്നണി നേടിയ തകര്‍പ്പന്‍ ജയം മറയ്ക്കാനായി പ്രതിപക്ഷം കൊണ്ടുവന്ന അനാവശ്യ ആരോപണമാണിതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
The CPM's dalit woman K. Shailaja's husband and Muttanoor municipality chairman K Bhaskaran allegedly assaulted dalit woman.
Keywords: girl , polic, complaint, Bhaskaran, Sheela Rajan, Mattannur, municipality , Kannur, district secretary, Jayarajan, Kodiyeri Balakrishnan,
Chief Minister Pinarayi Vijayan, Assembly
COMMENTS