പ്രിട്ടോറിയ: മലയാളി താരം ശ്രേയസ് അയ്യര്‍ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടു...
പ്രിട്ടോറിയ: മലയാളി താരം ശ്രേയസ് അയ്യര്‍ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ എ ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കപ്പ് നേടി.
268 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. ശ്രേയസ് അയ്യരും (140) വിജയ് ശങ്കറും (72) ചേര്‍ന്ന് ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ശ്രേയസ് പുറത്താകാതെ നിന്നു. വിജയ് ശങ്കര്‍ വിജയത്തിനടുത്തെത്തിയപ്പോഴാണ് വീണത്.
ഫര്‍ഹാന്‍ ബെഹാര്‍ദിന്റെ സെഞ്ചുറിയും (101) ദ്വാനി പ്രെട്രോറിയസിന്റെ (58) അര്‍ധസെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഇന്ത്യക്കു വേണ്ടി ശാര്‍ദുല്‍ താക്കൂര്‍ മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മലയാളി താരം ബേസില്‍ തമ്പി ഏഴ് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല.
ഓപ്പണര്‍മാരായ മലയാളിതാരങ്ങള്‍ സഞ്ജു വി. സാംസണും (12) കരുണ്‍ നായരും (4) പരാജയപ്പെട്ടിടത്തു നിന്നാണ് ശ്രേയസ് അയ്യര്‍ ടീമിന്റെ രക്ഷകനായത്.
നാലു മലയാളികളാണ് ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്കു വേണ്ടി കുപ്പായമണിഞ്ഞത്.
Opener Shreyas Iyer scored a century against South Africa in the tri-series to lift the cup for India.
Shreyas Iyer (140) and Vijay Shankar (72) were at the receiving end of the target of 268 runs. Shreyas remained unbeaten.
Fahrenheit Behardt scored 101 while Dwayne Pretriyier (58) scored half-centuries for South Africa. Shardul Thakur picked up three wickets while Sidharth Kaul took 2 wickets. The bowler Basil Thambi put on 53 runs in seven overs but could not get the wicket.
Keywords: Pretoria, opener, Shreyas Iyer, South Africa, tri-series , India, Vijay Shanka, Behardt , Dwayne Pretriyier, centuries, Shardul Thakur , Basil Thambi,
Sanju , Sammy, Karun Nair
COMMENTS