കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ മാംസവില്‍പ്പനയ്ക്കിരയാക്കിയ പ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരുലക്ഷത്തി പത...
കൊച്ചി: വരാപ്പുഴയില്‍ പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ മാംസവില്‍പ്പനയ്ക്കിരയാക്കിയ പ്രതി ശോഭാ ജോണിന് 18 വര്‍ഷം തടവും ഒരുലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും കോടതി വിധിച്ചു.
കൂട്ടു പ്രതിയായ കേണല്‍ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷമാണ് തടവ്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അനാശാസ്യപ്രവര്‍ത്തനത്തിന് വാങ്ങി, പിന്നീട് വിറ്റു എന്നിവയാണ് ശോഭാ ജോണിനെതിരേയുള്ള പ്രധാന കുറ്റങ്ങള്‍.
പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേണല്‍ ജയരാജന്‍ നായര്‍ക്കെതിരേ ചുമത്തപ്പെട്ടത്.
ശോഭാ ജോണ്‍ വാടകയ്‌ക്കെടുത്തിരുന്ന വരാപ്പുഴയിലെ വാടകവീട്ടില്‍നിന്ന് 2011 ജൂലായ് മൂന്നിനാണ് പെണ്‍കുട്ടി അടക്കമുള്ളവരെ അനാശാസ്യ പ്രവര്‍ത്തനത്തിന് കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വ്യക്തമായപ്പോള്‍ മറ്റു പ്രതികള്‍ക്കെതിരേ പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിലെ ആദ്യ കേസിലാണ് വിചാരണ കഴിഞ്ഞു വിധി വന്നിരിക്കുന്നത്.
COMMENTS