തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത സംഭവത്...
തിരുവനന്തപുരം: ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ മൂന്നു പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എഎസ്‌ഐ അനില്‍, വിനോദ്, ജയന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കിഴക്കുംഭാഗം കൈപ്പറമ്പില്‍ മിഥുന്‍ (23) ആണ് കസ്റ്റഡിയിലായിരിക്കെ എസ്‌ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്തത്.
സോഷ്യല്‍ മീഡിയ വഴി ചിത്രം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സംഭവത്തില്‍ ഇയാളെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സസ്‌പെന്‍ഡ് ചെയ്തു.
കുമരകത്ത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പരിശീലന തുഴച്ചിലിനിടെയാണ് ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ആന്റണി അറയില്‍, ബിഎംഎസ് കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഹേഷ് എന്നിവര്‍ ആക്രമിക്കപ്പെട്ടത്.
കേസില്‍ മിഥുന്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. എസ്‌ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തു.
സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു.
Tags: Police, Politics, DYFI, Kottayam, BJP

COMMENTS