ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനയായ ബിസിസിഐയെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ സുപ്രീം കോടതി. ബിസിസിഐക്ക് പുതി...
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനയായ ബിസിസിഐയെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ സുപ്രീം കോടതി.
ബിസിസിഐക്ക് പുതിയ ഭരണഘടന തയാറാക്കണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മുന്‍ സിഎജി വിനോദ് റായ് അധ്യക്ഷനായ ഇടക്കാല ഭരണസമിതിയാണ് ഭരണഘടന തയ്യാറാക്കേണ്ടതെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഇതുകൂടാതെ, ജസ്റ്റിസ് ലോധസമിതി ശിപാര്‍ശകള്‍ നടപ്പാക്കാത്ത ബിസിസിഐ ഭാരവാഹിളായ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ ചൗധരി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവായി.
അമിതാഭ് ചൗധരിക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.
സെപ്തംബര്‍ 19ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് അമിതാഭ് ചൗധരി നേരിട്ട് ഹാജരാകണം.
Keywords: BCCI, Sports, Cricket, Vinod Rai, CK Khanna, Amithabh Chaudhari
COMMENTS