കാസര്‍കോട് : കേരളം മൊത്തം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന പാണത്തൂരിലെ സന ഫാത്തിമ എന്ന നാലു വസ്സുകാരിയെ ജീവനോടെ കണ്ടെത്താനായില്ല. വീട്ടില്‍...
കാസര്‍കോട് : കേരളം മൊത്തം പ്രാര്‍ത്ഥനയോടെ കാത്തിരുന്ന പാണത്തൂരിലെ സന ഫാത്തിമ എന്ന നാലു വസ്സുകാരിയെ ജീവനോടെ കണ്ടെത്താനായില്ല. വീട്ടില്‍ നിന്നു രണ്ടു കിലോ മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് കുഞ്ഞു സനയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെടുത്തത്.
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടുനിന്ന കുട്ടിയെ കാണാതാവുകയായിരുന്നു. ചെരുപ്പും കുടയും വീട്ടിനു മുന്നിലെ ഓവുചാലിനടുത്തുനിന്നു കിട്ടിയിരുന്നു. കുട്ടി കാല്‍ വഴുതി ഓവുചാലില്‍ വീണു പുഴയില്‍ എത്തിയതാകാമെന്നാണ് സംശയം.
പാണത്തൂര്‍ ബാപ്പുങ്കയം കോളനിയിലെ ഇബ്രാഹിം-ഹസീന ദമ്പതകളുടെ മകളാണ് സന.
നാടോടികള്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നും സംശയം ജനിച്ചിരുന്നു.
COMMENTS