ചണ്ഡീഗഢ്: വിധി പ്രസ്താവത്തിനു മുന്‍പു തന്നെ ഗുര്‍മീത് റാം റഹിമിന്റെ അനുയായികള്‍ അവരുടെ ശക്തികേന്ദ്രമായ സിര്‍സയില്‍ അക്രമം തുടങ്ങി. നിര...
ചണ്ഡീഗഢ്: വിധി പ്രസ്താവത്തിനു മുന്‍പു തന്നെ ഗുര്‍മീത് റാം റഹിമിന്റെ അനുയായികള്‍ അവരുടെ ശക്തികേന്ദ്രമായ സിര്‍സയില്‍ അക്രമം തുടങ്ങി. നിരവധി വാഹനങ്ങള്‍ ഇതിനകം കത്തിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ അര്‍ദ്ധ സൈനികരെയും സൈനികരെയും അവിടേക്ക് അയച്ചിട്ടുണ്ട്. സേന ഇവിടെ ഫഌഗ് മാര്‍ച്ച് നടത്തുകയും ചെയ്തു.
പക്ഷേ, സേനയും പൊലീസും എത്തിപ്പെടാത്ത കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുന്നതായാണ് റിപ്പോര്‍ട്ട്.
വിധി വന്നാലുടന്‍ ഇരു സംസ്ഥാനത്തും കലാപം പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈപശ്ചാത്തലത്തില്‍ അതിശക്തമായ സുരക്ഷ ഒരുക്കിയിട്ടും കലാപം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒരു കാലാപം കൂടി ഉണ്ടായാല്‍ ഹര്യാനയിലെ ബിജെപി സര്‍ക്കാരിന്റെ നില പോലും അപകടത്തിലായേക്കാം.
ഇതിനിടെ, ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം അന്തിമവാദത്തിനിടെ കോടതിയില്‍ കണ്ണീര്‍ തൂവി.
രണ്ടു കൈയും കൂപ്പി മാപ്പു തരണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് ആള്‍ ദൈവം കോടതിക്കു മുന്നിലെത്തിയത്. തെറ്റു പറ്റിയെന്നു സമ്മതിക്കുകയും ചെയ്തു.
പണക്കൊഴുപ്പിന്റെയും ആള്‍ ബലത്തിന്റെയും പേരില്‍ നിയമസംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച ആള്‍ ദൈവം അവസാനം കോടതിക്കു മുന്നില്‍ കണ്ണീരൊലിപ്പിച്ചു നില്‍ക്കുകയായിരുന്നു.
അന്തേവാസികളായ മിക്കവാറും എല്ലാ പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തിയ റാം റഹിമിന് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കോടതിയില്‍ സിബി ഐ ആവശ്യപ്പെട്ടു.
കലാപം ഭയന്ന് റോക്കത്തിലെ സുനാരിയ ജയിലില്‍ പ്രത്യേകം കോടതി മുറിയൊരുക്കിയാണ് വിധി പറയുന്നത്. വിധി പറയാനായി ഹെലികോപ്ടറിലാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി എത്തിയത്.
COMMENTS