തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം പരിശോധിക്കുമെന...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
ആലപ്പുഴ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ടു തേടിയിട്ടുണ്ട്. യുഡിഎഫിന്റെ കാലത്താണോ കൈയേറ്റം നടന്നതെന്നും പരിശോധിക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതില്‍ പിന്നെ കൈയേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ഇതേസയമം, താന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഒരു സെന്റ് സ്ഥലം പോലും കൈയേറിയിട്ടില്ല. പരിശോധന നടത്തിയത് തെറ്റിദ്ധാരണ കൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.
തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണം അന്വേഷിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മന്ത്രിസഭാംഗത്തിനെതിരായ ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താനുള്ളന നടപടി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും രമേശ് പറഞ്ഞു.
COMMENTS