മുംബയ് : ഹംപിയിലെ വിഖ്യാതമായ രഥചിത്രം ആലേഖനം ചെയ്ത, നീല നിറത്തിലുള്ള പുതിയ 50 രൂപാ നോട്ട് ഉടന്‍ പുറത്തെത്തു. റിസര്‍വ് ബാങ്ക് ഒഫ് ഇന...
മുംബയ് : ഹംപിയിലെ വിഖ്യാതമായ രഥചിത്രം ആലേഖനം ചെയ്ത, നീല നിറത്തിലുള്ള പുതിയ 50 രൂപാ നോട്ട് ഉടന്‍ പുറത്തെത്തു.
റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മഹാത്മഗാന്ധി സീരീസിലെ പുതിയ കറന്‍സി നോട്ടിന് ഫ്‌ളൂറസന്റ് നീല നിറമായിരിക്കും.
രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ് രഥചിത്രം. പുതിയ നോട്ട് എത്തുമ്പോഴും നിലവിലെ 50 രൂപാ നോട്ട് തുടരുമെന്നും ആര്‍ബി ഐ അറിയിച്ചു.
66 എംഎം135എംഎം വലുപ്പത്തിലുള്ള നോട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രം നടുഭാഗത്തായിരിക്കും. ഹംപിയിലെ ചരിത്രസ്മാരകമായ രഥചിത്രം മറുവശത്താണ് ആലേഖനം ചെയ്തിരിക്കുന്നത്.
Keywords: Bright blue , Note, Reserve Bank of India, Mahatma Gandhi series, currency, RBI



COMMENTS