ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ തുടരുന്നതിനിടെ ഡിഎംകെ വേദിയില്‍ രജനീകാന്തും കമല്‍ഹാസനും. ഡിഎംകെ മ...
ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ തുടരുന്നതിനിടെ ഡിഎംകെ വേദിയില്‍ രജനീകാന്തും കമല്‍ഹാസനും. ഡിഎംകെ മുഖപത്രമായ മുരശൊലിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവരും എത്തിയത്.
കരുണാനിധി കുടുംബവുമായുള്ള അടുപ്പം കൊണ്ടാണ് ചടങ്ങിനെത്തിയതെന്നാണ് രജനിയോട് അടുപ്പമുള്ളവര്‍ പറയുന്നത്. ചടങ്ങിനെത്തിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും അവര്‍ പറയുന്നു.
അതിനിടെ രജനീകാന്ത് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമായി. രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായമ റാവു ഗെയ്ക്‌വാദാണ് പുതിയ പാര്‍ട്ടി എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
ഈ വര്‍ഷം തന്നെ സ്വന്തമായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സഹോദരന്‍ പറയുന്നു. പാര്‍ട്ടിയുടെ പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനായി ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ തീര്‍ച്ചയായും താന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു രജനീകാന്ത് നേരത്തെ നല്‍കിയ മറുപടി.
ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് രജനിയെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത് നല്ലതാണെന്നും മരുമകനും നടനുമായ ധനുഷ് പറഞ്ഞു.
അതിനിടെ അഭ്യൂഹങ്ങള്‍ പരത്തി കഴിഞ്ഞ ദിവസം ബിജെപി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ രജനീകാന്തിന്റെ വസതിയിലെത്തി താരത്തെ കണ്ടിരുന്നു.
Tags: Rajinikanth, Politics, Tamilnadu, Film, Cinema, KamalHassan

COMMENTS