മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ഖതൗലിയില്‍ ട്രെയിന്‍ പാളംതെറ്റി 23 പേര്‍ മരിച്ച സംഭവത്തിൽ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് ...
മുസാഫര്‍ നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ ഖതൗലിയില്‍ ട്രെയിന്‍ പാളംതെറ്റി 23 പേര്‍ മരിച്ച സംഭവത്തിൽ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ:
ഉത്തര റെയിൽവേ ജനറൽ മാനേജർ ആർ.എൻ കുൽശ്രേഷ്ഠ, ഡൽഹി ഡിവിഷണൽ റെയിൽവേ മാനേജർ, റെയിൽവേ ബോർഡ് എൻജിനീയറിംഗ് മെമ്പർ എന്നിവരോട് അവധിയിൽ പ്രവേശിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചു.
ജൂനിയർ എഞ്ചിനീയർ, സീനിയർ സെക്ഷൻ എഞ്ചിനീയർ, അറ്റകുറ്റപ്പണിയുടെ ചുമതലയുള്ള അസിസ്റ്റൻറ് എഞ്ചിനീയർ, സീനിയർ ഡിവിഷണൽ എഞ്ചിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നത് അപകടത്തിൽ പെട്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് അറിയാതിരുന്നതാണ് അപകട കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടത്തിൽ എഴുപതിലേറെ പേര്‍ക്കു പരിക്കുണ്ട്. ശനിയാഴ്ച
വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം.
പുരിഹരിദ്വാര്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
COMMENTS