കേസില്‍ അറസ്റ്റിലായിരിക്കുന്ന 'വിഐപി' ഈ മാസം 16ന് മുന്‍പ് മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി വ്യക്തമാ...
കേസില്‍ അറസ്റ്റിലായിരിക്കുന്ന 'വിഐപി' ഈ മാസം 16ന് മുന്‍പ് മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി വ്യക്തമാക്കി
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസിനു പിന്നില്‍ ഒരു 'മാഡം' ഉണ്ടെന്നും താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്നും 'വിഐപി' മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും മുഖ്യപ്രതി പള്‍സര്‍ സുനി.
ഇന്നു രാവിലെ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമങ്ങളോട് സുനി ഇക്കാര്യം ഇങ്ങനെ പറഞ്ഞത്.
കേസില്‍ അറസ്റ്റിലായിരിക്കുന്ന 'വിഐപി' ഈ മാസം 16ന് മുന്‍പ് മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി വ്യക്തമാക്കി.
കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യാ മധാവനെയും അവരുടെ അമ്മ ശ്യാമളയേയും നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് സംഭവവുമായുള്ള ബന്ധം ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല.
ഇതിനിടെ, നടന് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കെ, അദ്ദേഹത്തിന്റെ റിമാന്‍ഡ് അങ്കമാലി ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 22 വരെ നീട്ടി.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപ് കോടതിയുമായി സംസാരിച്ചത്. സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിറുത്തിയാണ് ദിലീപിനെ നേരിട്ടു കോടതിയില്‍ ഹാജരാക്കാതിരുന്നത്.
ദിലീപിന്റെ റിമാന്‍ഡ് മൂന്നാം തവണയാണ് നീട്ടുന്നത്. പ്രതിഭാഗവും പ്രോസിക്യൂഷനും ഇന്നു കോടതിയില്‍ ഹാജരായില്ല. ഈ സാഹചര്യത്തിലാണ് റിമാന്‍ഡ് നീട്ടിയത്.
ഈ കോടതിയില്‍ നിന്നു ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ദിലീപ് ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കുകയാണ്.
സാങ്കേതിക ജോലികള്‍ പൂര്‍ത്തിയാക്കി ദിലീപിന്റെ അഭിഭാഷകന് രാമന് നായര്‍ ബുധാനാഴ്ച ദിലീപിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അറിയുന്നു.
Keywords: Dileep, Pulsar Suni, Madam
COMMENTS