കൊച്ചി: കാക്കനാട് ജയിലില്‍ ജയില്‍ ജീവനക്കാരും തടവുകാരും തന്നെ മര്‍ദ്ദിക്കുന്നുവെന്നു കാട്ടി നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍...
കൊച്ചി: കാക്കനാട് ജയിലില്‍ ജയില്‍ ജീവനക്കാരും തടവുകാരും തന്നെ മര്‍ദ്ദിക്കുന്നുവെന്നു കാട്ടി നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നല്കിയ പരാതിയെ തുടര്‍ന്ന് സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുനി അപേക്ഷ നല്കിയത്. കസ്റ്റഡിയില്‍ പോലീസ് തന്നെ മര്‍ദ്ദിക്കുന്നുവെന്നും സുനി നേരത്തേ പറഞ്ഞിരുന്നു.
അങ്കമാലി കോടതി സുനിയുടെ റിമാന്‍ഡ് ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്.
കേസിലെ മാഡം ആരാണെന്നു വെളിപ്പെടുത്തുമെന്ന് സുനി പറഞ്ഞിരുന്നതിനാല്‍ കഴിഞ്ഞ ദിവസം സുനിയെ കോടതിയില്‍ ഹാജരാക്കാതെയാണ് പൊലീസ് റിമാന്‍ഡ് നീട്ടി വാങ്ങിയത്.
Keywords: The Supreme Court, transfer , Sunil, Viyoor Central Jai, Kakkanad jail, prisoners, Angamali Magistrate Court, custody
COMMENTS