തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, സ്റ്റേജ് ഗാരേജുകളുടെ വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങളെ ചരക്ക്‌സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സംഘടനാ ഭാരവാഹികള്‍ ഗതാഗത വകുപ്പു മന്ത്രിയുമായി 14 ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്കു സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്നും അവര്‍ അറിയിച്ചു.
സ്റ്റേറ്റ് ബസ് ഓപ്പറ്റേഴ്‌സ് അസോസിയേഷന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്കുന്നില്ല. നിരക്കു വര്‍ദ്ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുടെ അധ്യക്ഷതയില്‍ ഉടന്‍ ചര്‍ച്ച നടത്താമെന്ന് ഗതാഗതമന്ത്രി ഉറപ്പു നല്‍കിയതായി കോഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തുടങ്ങിയ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
Tags: Kerala, Privatebus, Strike, Owners

COMMENTS