കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണ്ടെന്നും ഇപ്പോഴുള്ള മുതിര്‍ന്ന താരങ്ങള്‍ നേതൃത്വത്തില്‍ തുടരണ...
കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ നേതൃമാറ്റം വേണ്ടെന്നും ഇപ്പോഴുള്ള മുതിര്‍ന്ന താരങ്ങള്‍ നേതൃത്വത്തില്‍ തുടരണമെന്നും നടന്‍ പൃഥ്വിരാജ്.
സംഘടനയില്‍ താന്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടുവെന്ന തരത്തില്‍ തുടരെ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് പൃഥ്വി നിലപാട് വ്യക്തമാക്കിയത്.
താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.
കാലഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വരുത്തേണ്ടിവരും.
എന്നുകരുതി, അതു നേതൃമാറ്റത്തിനു വേണ്ടി വാദിച്ചുവെന്നു വ്യാഖ്യാനിരക്കരുതെന്നും പൃഥ്വിരാജ് പറഞ്ഞു.
Keywords: Prithwiraj, Amma, Dileep, Mammootty, Mohanlal
COMMENTS