അഭിനന്ദ് ന്യൂഡൽഹി: ദേരാ സച്ച സൗദ വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ആത്മീയാചാര്യൻ ഗുർമീത് റാം റഹിം സിംഗിനെ കുറ്റക്കാരനെന്നു വിധിച്ച കോടതി ...
അഭിനന്ദ്
ന്യൂഡൽഹി: ദേരാ സച്ച സൗദ വിഭാഗത്തിന്റെ സ്വയം പ്രഖ്യാപിത ആത്മീയാചാര്യൻ ഗുർമീത് റാം റഹിം സിംഗിനെ കുറ്റക്കാരനെന്നു വിധിച്ച കോടതി നടപടിയുടെ പേരിൽ 32 പേരുടെ ജീവനെടുത്ത കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കെ, വിധി പ്രസ്താവം മാറ്റിവയ്ക്കാൻ കോടതിക്കു മേൽ സമ്മർദം.
ഗുർമീത് കറ്റക്കാരനെന്നു വിധിച്ചപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ, അയാൾ ശിക്ഷിക്കപ്പെടുമ്പോൾ എന്താവും സ്ഥിതിയെന്നാണ് ശിക്ഷ മാറ്റണമെന്ന് ആവശ്യപ്പെടുന്നവർ പറയുന്നത്. കുറ്റക്കാരനെന്നു വിധിക്കപ്പെട്ട ഗുർമീതിനുള്ള ശിക്ഷ
തിങ്കളാഴ്ച വിധിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ, ശിക്ഷാവിധി മാറ്റി വയ്ക്കുന്ന രീതി കോടതിക്ക് ഇല്ലെന്നും ആവശ്യമായ സുരക്ഷാ മുൻകരുതൽ സർക്കാരും പൊലീസും സ്വീകരിക്കണമെന്നുമാണ് കോടതി നിലപാട്.
കലാപം വഴി അരക്ഷിതാവസ്ഥയുണ്ടാക്കി ശിക്ഷയിൽ ഇളവു കിട്ടുമോ എന്ന വ്യാമോഹത്തിലാണ് റാം റഹിമും അനുയായികളും.
പത്തു വർഷത്തിൽ കുറയാത്ത ശിക്ഷ ഗുർമീതിന് കിട്ടുമെന്നാണ് നിയമ വിദഗ്ദ്ധർ പറയുന്നത്.
ഇതേ സമയം, കലാപം ഹര്യാനയും പഞ്ചാബും വിട്ട് ഡൽഹിയിലും പടരുകയാണ്.
COMMENTS