കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തള്ളി പൊലീസ്. വെള്ളിയാഴ്ച ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ വിശദമായ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ തള്ളി പൊലീസ്. വെള്ളിയാഴ്ച ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ വിശദമായ പൊലീസ് സത്യവാങ്മൂലം നല്‍കും.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നീക്കത്തേയും ജാമ്യാപേക്ഷയും പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.
ഏപ്രില്‍ പത്തിന് പള്‍സര്‍ സുനി സുഹൃത്തായ നാദിര്‍ഷായെ വിളിച്ചിരുന്നെന്നും അന്നു തന്നെ ഇക്കാര്യം അറിയിച്ചുകൊണ്ട് ഡിജിപിക്ക് വാട്‌സാപ്പ് സന്ദേശം അയച്ചെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എന്നാല്‍, ഇതിനെ പൊലീസ് തള്ളിക്കളയുന്നു. മാര്‍ച്ച് 28 നാണ് സുനിയുടെ സുഹൃത്ത് വിഷ്ണു ജയിലില്‍ നിന്ന് ദിലീപിനെ വിളിക്കുന്നത്.
വിളി വന്നതിനുശേഷം 26 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതി നല്‍കുന്നത്. ഈ സമയത്ത് പള്‍സര്‍ സുനിയുമായി ധാരണയിലെത്താനുള്ള ശ്രമത്തിലായിരുന്നു ദിലീപെന്ന് പൊലീസ് പറയുന്നു. അതിനു സാധിക്കാതെ വന്നപ്പോഴാണ് പരാതിയുമായി ദിലീപ് രംഗത്തെത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കുന്നു.
മാത്രമല്ല, വാട്്‌സാപ്പിലൂടെ കിട്ടുന്ന സന്ദേശം പരാതിയായി കണക്കാക്കേണ്ട കാര്യം പൊലീസിനില്ല. അതിലുപരിയായി മാര്‍ച്ച് മാസം മുതല്‍ തന്നെ ദിലീപ് പൊലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നെന്നും പൊലീസ് പറയുന്നു.
വ്യക്തമായ തെളിവുകള്‍ കിട്ടിയ ശേഷമാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്ന നിലപാടിലാണ് പൊലീസ്.
Tags: Police, Actress, molestation, Kerala, Dileep

COMMENTS