തിരുവനന്തപുരം: മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി എല്ലാ നടീ നടന്‍മാരുടെയും അനധികൃത സ്വത്തു കണ്ടെത്തി കണ്ടുകെട്ടണമെന്ന് പി...
തിരുവനന്തപുരം: മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി എല്ലാ നടീ നടന്‍മാരുടെയും അനധികൃത സ്വത്തു കണ്ടെത്തി കണ്ടുകെട്ടണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
ദീലീപിനോട് മാത്രം കുശുമ്പ് കുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അന്വേഷിച്ച് എല്ലാവരുടെയും സ്വത്തുകള്‍ കണ്ടുകെട്ടണം. അല്ലാതെ, ഒരുവനെ മാത്രം കൊല്ലാന്‍ നടക്കുന്നതിനോട് യോജിക്കാനാവില്ല.
നടിയെ അധിക്ഷേപിച്ചു സംസാരിച്ചതിന് ഇന്നലെ പിസിജോര്‍ജിനെ വിമന്‍ കളക്ടീവ് ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനും ജോര്‍ജ് മറുപടി പറയുന്നു.
നടിയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ തെറ്റാണ് താന്‍ ചൂണ്ടിക്കാട്ടിയത്. നടിയുടെ മാന്യതയെ ചോദ്യം ചെയ്തിട്ടില്ലെന്നും പി.സി ജോര്‍ജ് ഫെയ്‌സ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
നിര്‍ഭയ എന്ന സഹോദരിയെ ആറ് ഏഴ് നരാധമന്‍മാര്‍ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതിന് സമാനമാണെന്നാണ് ഈ കേസും എന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. ഈ അവസരത്തിലാണ് നിര്‍ഭയെ പോലെ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി രണ്ടാം ദിവസം എങ്ങനെ ജോലി ചെയ്യുമെന്ന് താന്‍ ചോദിച്ചതെന്നും ജോര്‍ജ് പറയുന്നു.
ദീലീപിനെതിരെ 19 തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞ പൊലീസ് ഒന്നെങ്കിലും ജനത്തിനു മുന്നില്‍ ബോധ്യപ്പെടുത്താത്തതാണ് താന്‍ നടനെ അനുകൂലിക്കാന്‍ കാരണമെന്നും ജോര്‍ജ് പറയുന്നു.
COMMENTS