ദീപക് നമ്പ്യാര്‍ ചെന്നെ : അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ, തമിഴ് രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്നു കരുതിയ...
ദീപക് നമ്പ്യാര്‍
ചെന്നെ : അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ, തമിഴ് രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടാക്കുമെന്നു കരുതിയ എഡിഎംകെയിലെ പളനിസ്വാമി-പനീര്‍സെല്‍വം പക്ഷങ്ങള്‍ തമ്മിലുള്ള ലയനം വൈകുമെന്ന് ഉറപ്പായി.ഇന്നു ജയലളിതയുടെ ശവകുടീരത്തില്‍ ലയനപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവേയാണ് പനീര്‍ശെല്‍വത്തിന്റെ വീട്ടില്‍ നടന്ന അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും തീരുമാനമാവാതെ ഇരുപക്ഷവും പിരിഞ്ഞത്.
പനീര്‍ശെല്‍വത്തെ പ്രീണിപ്പിക്കാനായിരുന്നു ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സിറ്റിംഗ് ജഡ്ജി തന്നെ മരണം അന്വേഷിക്കണമെന്നതാണ് പനീര്‍ശെല്‍വത്തിന്റെ പ്രധാന ആവശ്യം. കൂടാതെ, ശശികലയെ പാര്‍ട്ടിയുടെ എല്ലാ തലങ്ങളില്‍ നിന്നും പുറത്താക്കിയ ശേഷമേ ലയനം സാദ്ധ്യമാവൂ എന്ന് പനീര്‍ശെല്‍വം ശഠിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. ശശികലയെ പുറത്താക്കുന്ന പ്രഖ്യാപനം വന്ന ശേഷം ലയനമാവാമെന്നാണ് പനീര്‍ശെല്‍വം നിലപാടെടുത്തത്.
മാത്രമല്ല, ബിജെപിയുമായി പരസ്യമായി കൂട്ടുകൂടുന്നത് പാര്‍ട്ടി ഇതുവരെ തുടര്‍ന്നു വന്ന നയങ്ങള്‍ക്കു വിരുദ്ധമാവുമെന്നും ജനപിന്തുണ ഇടിയുമെന്നും പനീര്‍ശെല്‍വം ഭയക്കുന്നു. ഇതും ലയനത്തിന് തടസ്സമായി വരുന്നുണ്ട്.
ഇന്നത്തെ ചര്‍ച്ച വഴിമുട്ടിയെങ്കിലും ബിജെപി നേതൃത്വം ഇടപെട്ട് ഇരുപക്ഷത്തെയും വീണ്ടും ചര്‍ച്ചാ മേശയ്ക്കു മുന്നിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
ഇന്നു ശശികലയുടെ ജന്മദിനവുമായിരുന്നു. ടിടിവി ദിനകരന്‍ പരപ്പന ജയിലിലെത്തി ശശികലയെ കണ്ടു. 40 എംഎല്‍എമാര്‍ ദിനകരനൊപ്പമുണ്ട്.
ഇതേസമയം, ലയനപ്രഖ്യാപനം പ്രതീക്ഷിച്ച് ജയയുടെ സ്മൃതികുടീരത്തിലെത്തിയ പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം പെരുമഴയില്‍ നനഞ്ഞു തിരിച്ചുപോയി. സ്മൃതി മണ്ഡപം പൂക്കളാല്‍ അലങ്കരിച്ചിരുന്നു. പളനിസ്വാമിയും പനീര്‍ശെല്‍വവും ഇവിടെയെത്തി ലയന പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
Failing to resolve disputes, the merger between the Palaniasamy and the Panneerselvam groups of ADMK has been shelved.
In the five-hour discussion held in Panneerselvam's house, the two sides split apart.
The main demand of Panneerselvam is that sitting judge should investigate the death of Jayalalitha. In addition, Paneerselvam insisted that merger would be possible after Sasikala was expelled from all levels of the party.
Keywords: Deepak Nambiar, Palaniasamy , Panneerselvam, ADMK, Tamil politics, resolved, Jayalalithaa, tomb, Sasikala, expulsion, BJP, Dinakaran, Parappana jail , MLA, Smriti Mandap , merger
COMMENTS