പുതിയ തീരുമാനപ്രകാരം ഒ പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി പദവും പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ പദവും ഏറ്റെടുക്കുമെന്നറിയുന്നു. പളനി സ്വാമി മുഖ്...
പുതിയ തീരുമാനപ്രകാരം ഒ പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി പദവും പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ പദവും ഏറ്റെടുക്കുമെന്നറിയുന്നു. പളനി സ്വാമി മുഖ്യമന്ത്രിയായി തുടരുകയും പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ പദം ഏറ്റെടുക്കുകയും ചെയ്യും
ദീപക് നമ്പ്യാര്‍
ചെന്നൈ: ശശികലയെ പുറത്താക്കിക്കൊണ്ട്, കൈകോര്‍ക്കാന്‍ തമിഴ് നാട്ടില്‍ എഡിഎംകെയിലെ ഇ പളനിസ്വാമി- ഒ പനീര്‍ശെല്‍വം പക്ഷങ്ങള്‍ തീരുമാനിച്ചു.ഇരു നേതാക്കളും പാര്‍ട്ടി ആസ്ഥാനത്ത് കൈകൊടുത്തുകൊണ്ടാണ് ലയനം പ്രഖ്യാപിച്ചത്.
ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കണമെന്ന ഒ പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിക്കാതെ നിന്ന പളനി സ്വാമി ഒടുവില്‍ അതിനു സന്നദ്ധനായതോടെയാണ് ലയനം സാദ്ധ്യമായത്.
പുതിയ തീരുമാനപ്രകാരം ഒ പനീര്‍ ശെല്‍വം ഉപമുഖ്യമന്ത്രി പദവും പാര്‍ട്ടി കോ ഓര്‍ഡിനേറ്റര്‍ പദവും ഏറ്റെടുക്കുമെന്നറിയുന്നു. പളനി സ്വാമി മുഖ്യമന്ത്രിയായി തുടരുകയും പാര്‍ട്ടിയുടെ ഡെപ്യൂട്ടി കോ ഓര്‍ഡിനേറ്റര്‍ പദം ഏറ്റെടുക്കുകയും ചെയ്യും.
തമിഴ്‌നാട് ഗവര്‍ണറുടെ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ഇതോടെ, മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.
വിഘടിച്ചു നിന്ന ഇരുപക്ഷത്തെയും ഒന്നിക്കുന്നതിനു പിന്നണിയില്‍ ചരടുവലിച്ചത് ബിജെപി നേതൃത്വമാണ്. മുഖ്യമന്ത്രി പളനി സ്വാമിയും ഒ പനീര്‍ശെല്‍വവും വെവ്വേറെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചകള്‍ ലയനത്തിലേക്കുള്ള കീറാമുട്ടികള്‍ പരിഹരിക്കാന്‍ സഹായകമായെന്നാണ് കരുതുന്നത്.
ഇതേസമയം, 19 എംഎല്‍എമാര്‍ ശശികലയുടെ ബന്ധു ടിടിവി ദിനകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഇപ്പോള്‍ എഡിഎംകെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണ് ദിനകരന്‍. ദിനകരനെയും പുറത്താക്കാന്‍ പുതിയ കൂട്ടുകെട്ട് നിര്‍ബന്ധിതമാവും. പക്ഷേ, ദിനകരനൊപ്പം നില്‍ക്കുന്ന 19 എംഎല്‍എമാര്‍ പാലം വലിച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായേക്കും. ഇതു മറികടക്കാനും ബിജെപിയും വഴി തേടുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിലും ത്രിപുരയിലും കണ്ടതുപോലെ എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചു മറുവശത്തെത്തിക്കാന്‍ ശ്രമം നടന്നേക്കുമെന്ന് അറിയുന്നു. ഇതു മുന്നില്‍ക്കണ്ട് എംഎല്‍എമാരെ മാറ്റുന്നതിനെക്കുറിച്ച് ദിനകരന്‍ ക്യാമ്പും ആലോചന തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, തമിഴ്‌നാട്ടില്‍ നടത്താനിരുന്ന ത്രിദിന സന്ദര്‍ശനം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ നീട്ടിവച്ചു. ഡല്‍ഹിയിലെ തിരക്കുകള്‍ നിമിത്തമാണ് സന്ദര്‍ശനം നീട്ടിയതെന്നു പറയുന്നുവെങ്കിലും തമിഴ് രാഷ്ട്രീയം കലങ്ങിത്തെളിഞ്ഞ ശേഷം വന്ന് ബാക്കി ചരവുവലികള്‍ നടത്താന്‍ കൂടിയാണ് സന്ദര്‍ശനം വൈകിക്കുന്നതെന്നാണ് അറിയുന്നത്.
According to the new decision, Paneer Selvam will take over the Deputy Chief Minister and the party coordinator's term. Palani swamy will be CM and take over the position of the Deputy Coordinator of the party.
Keywords: CHENNAI, Tamil Nadu, Sasikala, party headquarters, O Paneerselvam, Shashikala, general secretary, Deputy Chief Minister,
Maharashtra Governor, Vidyasagar Rao, Cabinet expansion , BJP, Prime Minister Narendra Mod, TTV Dinakaran, ADMK, MLAs, Gujarat, Tripura,, Delhi
COMMENTS