ദുബായ്: സന്ദര്‍ശക വീസയില്‍ ഇന്ത്യയില്‍ നിന്നു തൊഴില്‍ തേടി യുഎഇയിലേക്ക് വരരുതെന്ന് പൗരന്മാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മു...
ദുബായ്: സന്ദര്‍ശക വീസയില്‍ ഇന്ത്യയില്‍ നിന്നു തൊഴില്‍ തേടി യുഎഇയിലേക്ക് വരരുതെന്ന് പൗരന്മാര്‍ക്ക് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പു നല്കി.
ഇത്തരത്തില്‍ വന്നു നിരവധി പേര്‍ ചതിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.
ചതിക്കപ്പെടുന്ന നിരവധി പേരാണ് ഇന്ത്യന്‍ മിഷനില്‍ സഹായം തേടി വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ചതിക്കപ്പെടാന്‍ നിന്നുകൊടുക്കരുതെന്നും നാട്ടില്‍ നിന്നു പുറപ്പെടുന്നതിനു മുന്‍പ് വീസയും തൊഴില്‍ ദാതാവിന്റെ വിശദാംശങ്ങളും ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇത്തരത്തില്‍ ചതിക്കാന്‍ നിരവധി ഏജന്റുമാര്‍ രംഗത്തുണ്ട്. യു.എ.ഇയില്‍ ജോലി തേടുന്നവര്‍ ഇവിടെ ഇറങ്ങുന്നതിന് മുമ്പ് അവരുടെ പ്രവേശന പെര്‍മിറ്റും വീസയും അവരുടെ തൊഴില്‍ ഓഫറും ആധികാരികമാണോ എന്ന് ഉറപ്പുവരുത്തണം.,
ഏജന്റുമാരും തൊഴിലുടമകളും വഞ്ചിച്ച ഇന്ത്യന്‍ തൊഴിലാളികളുടെ സഹായത്തിനായി ധാരാളം ടെലിഫോണ്‍ കോളുകള്‍ നിത്യവും എത്തുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് സന്ദര്‍ശക വീസയില്‍ എത്തിയ 27 പേരടങ്ങിയ ഒരു സംഘം തൊഴിലാളികള്‍ അടുത്തിടെ യുഎഇിയല്‍ എത്തി. ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ അവരെ നയതന്ത്ര കാര്യാലയം ഇടപെട്ട് നാട്ടിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.
നഴ്‌സിന്റെ വീസയില്‍ എത്തിയ യുവതി വീട്ടുവേലയ്ക്കു നിയോഗിക്കപ്പെട്ട അവസ്ഥയുമുണ്ടായി. 2016 ല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് 225 പേരെ തിരിച്ചുവിട്ടു. ഈ വര്‍ഷം ഇതുവരെ 186 പേര്‍ക്ക് ടിക്കറ്റ് എടുത്തുകൊടുത്തു തിരിച്ചുവിട്ടു.
ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യം (ഇസിസി) ആവശ്യമുള്ള തൊഴിലാളികള്‍ സര്‍ക്കാരിന്റെ ഇമൈഗ്രേറ്റ് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സിസ്റ്റം വഴി തന്നെ യുഎഇയിലേക്ക് എത്തിയാല്‍ ചതിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ ആശുപത്രികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ വെബ് സൈറ്റുകള്‍ ഉണ്ടാക്കിയും തൊഴില്‍ അന്വേഷകരെ പറ്റിക്കുന്നത് വ്യാപകമായിട്ടുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീഴാതെയും നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
Indian consulate in Dubai has warned citizens not to visit UAE for work in visit visa.
The Indian Consul General said the warning was being made in the wake of a number of people being betrayed.
It should be noted that in order to avoid being deceived, the visa and employer's details should be addressed before going out of the country.
There are several agents who are cheating on this way. Those seeking job in the UAE must ensure their entry permit and visa and their employment offer are valid before leaving home land.
Many telephone calls come to the aid of Indian workers cheated by agents and employers.
He said the workers who need immigration clearance need (ECC) will not be deceived if they come to UAE through the Immigrate Online Recruitment System of Government.
Fake web sites were created in the name of leading hospitals and firms, and it is widely used for cheating job seekers.
Keywords: UAE, Indian consulate, Dubai, visa, Indian Consul General , Indian Mission, country, employment , Uttar Pradesh, immigration clearance, ECC
COMMENTS