ന്യൂഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കരുതെന്ന് കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്...
ന്യൂഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുമ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കരുതെന്ന് കേന്ദ്ര മന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദ്ദേശം കൊടുത്തു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദ്ദേശം കൊടുത്തത്.
അവരവരുടെ വകുപ്പിനു കീഴിൽ താമസ സൗകര്യം ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തണം. അതു ലഭ്യമല്ലെങ്കിൽ സർക്കാർ താമസ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം.
സ്വകാര്യ ആവശ്യത്തിന് മന്ത്രിമാരോ ബന്ധുക്കളോ സർക്കാർ വാഹനം ഉപയോഗിക്കരുതെന്നും ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി ഉണ്ടാവുമെന്നും മോഡി പറഞ്ഞതായാണ് റിപ്പോർട്ട്.
COMMENTS