സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുകാന്‍ തന്നെ വഴി തുറന്നുകൊണ്ട്, ആരാധനാലയങ്ങളിലും സ്കൂളുകളിലും പട്ടികജാതി, പട്ടികവര്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുകാന്‍ തന്നെ വഴി തുറന്നുകൊണ്ട്, ആരാധനാലയങ്ങളിലും സ്കൂളുകളിലും പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലും നിന്നുള്ള ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ദൂരപരിധി ബാറുകളുടെ 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി സര്‍ക്കാര്‍ കുറച്ചു.ത്രീസ്റ്റാര്‍ ബാറുകള്‍ക്കുള്ള ദൂരപരിധി 200 മീറ്ററായി തുടരും. 29 ന് എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത് എപ്പോഴെന്നു വ്യക്തമായിട്ടില്ല.
2011 മുതലാണ് 200 മീറ്റര്‍ ദൂരപരിധി കൊണ്ടുവന്നത്. കള്ളുഷാപ്പുകള്‍ക്ക് ഈ ദൂരപരിധി 400 മീറ്ററാണ്. അതു മാറ്റിയിട്ടില്ല. വിദേശമദ്യ ചട്ടത്തില്‍ ഉടന്‍ തന്നെ ഭേദഗതി വരുത്തിക്കൊണ്ടാവും മാറ്റം നടപ്പാക്കുക.
ഇതോടെ, നിരവധി ബാറുകള്‍ക്ക് ലൈസന്‍സ് ലഭിക്കും. ദൂരപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 27ന് എക്സൈസ് കമ്മിഷണര്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ മറപറ്റിയാണ് മാറ്റം.
സുപ്രീം കോടതി ഉത്തരവു പ്രകാരം ദേശീയ പാതയില്‍ നിന്നു മാറ്റേണ്ടിവന്ന പല ബാറുകള്‍ക്കും ദൂരപരിധി തടസ്സമായി വന്നിരുന്നു. ഇതില്‍ എല്ലാ കക്ഷികളിലെയും രാഷ്ട്രീയക്കാര്‍ക്കു ബന്ധമുള്ള നിരവധി ബാറുകള്‍ ഇതിലുണ്ട്. ഇവര്‍ക്കു വേണ്ടി കൂടിയാണ് ഇപ്പോള്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ബാറുടമകളുടെ സംഘടന ദൂരപരിധി കുറയ്ക്കാന്‍ സര്‍ക്കാരിനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു.
COMMENTS