ബംഗളുരു: ഇന്‍ഫോസിസ് സ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവുമായിരുന്ന നന്ദന്‍ നിലേകനിയെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു. ഇ...
ബംഗളുരു: ഇന്‍ഫോസിസ് സ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യുട്ടീവുമായിരുന്ന നന്ദന്‍ നിലേകനിയെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ചു.
ഇന്‍ഫോസിസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിശാല്‍ സിക്കയുടെ രാജിയോടെ ആടിയുലഞ്ഞ കമ്പനിയെ നേര്‍വഴിക്കെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് നിയമനം.
ഇന്ത്യയുടെ ആധാര്‍ സംവിധാനം രൂപപ്പെടുത്തുന്നതിനു ചുക്കാന്‍ പിടിക്കാനായിട്ടായിരുന്നു നിലേകനി യുപിഎ സര്‍ക്കാരിന്റെ കാലത്ത് കമ്പനി വിട്ടുപോയത്. 2009 ല്‍ യു.ഐ.ഡി.എ.യുടെ ചെയര്‍മാനായി നിയമിതനായി. പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ നോക്കിയെങ്കിലും ദയനീയ പരാജയമായി മാറുകയായിരുന്നു.
ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗം ഐക കണ്‌ഠ്യേന സിക്കയുടെ നിയമനം അംഗീകരിക്കുകയായിരുന്നു. ഇന്‍ഫിലേക്കു തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്ന് നിലേകനി പ്രതികരിച്ചു.
വിശാല്‍ സിക്ക ഈ മാസം 18ന് രാജിവച്ചിരുന്നു. ഇടക്കാല സിഇഒ ആയി യു.ബി. പ്രവീണ്‍ റാവുവിനെ നിയമിച്ചിരുന്നു.
ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക നിലയിലാണ് നന്ദനെ നിയമിച്ചതെന്നു കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
Infosys co-founder and former chief executive Nandan Nilekani appointed as non-executive chairman.
The Board of Directors approved the appointment of Nandan. Nilekani responded that he is happy to return to the Infosys.
Keywords: Nandan Nilekani, Infosys, co-founder , chief executive, non-executive chairman, Managing Director, Vishal Sikka, company, UPA government, Aadhar system, India, chairman , UIDA, CEO, Praveen Rao
COMMENTS