അഭിനന്ദ് ന്യൂഡല്‍ഹി: കാലങ്ങളായി തുടരുന്ന അയോദ്ധ്യ മന്ദിര ഭൂമി തര്‍ക്കത്തിനു പുതിയ മാനം നല്കിക്കൊണ്ട്, അവിടെയുണ്ടായിരു ക്ഷേത്രം പൊളിച്...
അഭിനന്ദ്
ന്യൂഡല്‍ഹി: കാലങ്ങളായി തുടരുന്ന അയോദ്ധ്യ മന്ദിര ഭൂമി തര്‍ക്കത്തിനു പുതിയ മാനം നല്കിക്കൊണ്ട്, അവിടെയുണ്ടായിരു ക്ഷേത്രം പൊളിച്ചുകൊണ്ടാണ് ബാബറുടെ കാലത്ത് പള്ളി നിര്‍മിച്ചതെന്ന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ രേഖാമൂലം സമ്മതിച്ചു.സ്ഥലത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള ഷിയ-സുന്നി തര്‍ക്കത്തിനിടെയാണ് ഷിയ വഖഫ് ബോര്‍ഡ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. ഇതോടെ, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന ഹിന്ദു കക്ഷികളുടെ വാദം അംഗീകരിച്ചിരിക്കുകയാണ് ഷിയാ വിഭാഗം.
തര്‍ക്കസ്ഥലത്തുനിന്ന് നിശ്ചിത അകലത്തില്‍ പള്ളി പണിയാന്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമ്മതിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ ഷിയാ വഖഫ് ബോര്‍ഡ് ഈ പ്രസ്താവന കൂടി നടത്തിയിരിക്കുന്നത്.
1946 മാര്‍ച്ച് 30 ന് ബാബറി മസ്ജിദിന്റെ ഉടമസ്ഥത സുന്നി വഖഫ് ബോര്‍ഡിനാണെന്ന് ഫെസാബാദ് സിവില്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരേ അന്നുമുതല്‍ ഷിയാ വിഭാഗം നിയമയുദ്ധത്തിലാണ്.
ഇപ്പോള്‍ രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്ക കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് കക്ഷി ചേര്‍ന്ന ഷിയാ വഖഫ് ബോര്‍ഡ് ഈ ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്.
പള്ളി പണിതത് സുന്നി മുസ്ലിമായ ബാബറുടെ കാലത്താണെങ്കിലും ബാബറു മന്ത്രിയും ഷിയാ വിഭാഗക്കാരനുമായ അബ്ദുള്‍ മിര്‍ ബാക്വി സ്വന്തം പണം മുടക്കിയാണ് പള്ളി പണിതത്. അതുകൊണ്ടു തന്നെ പള്ളിയുടെ ഉടമസ്ഥാവകാശം ഷിയാ വിഭാഗത്തിനുള്ളതാണെന്നും ഇതു സംബന്ധിച്ച 1946 മാര്‍ച്ച് 30 ലെ ഫൈസാബാദ് കോടതി വിധി തീര്‍ത്തും തെറ്റാണെന്നും ഷിയാ വിഭാഗത്തിന്റെ അഭിഭാഷകന്‍ എംസി ധിന്‍ഗ്ര വാദിച്ചു.
ബാബറുടെ കാലത്തു നിര്‍മിച്ചു എന്നതിനാലാണ് ഇത് ബാബറി മസ്ജിദ് എന്നറിയപ്പെടുന്നത്. അന്നു ക്ഷേത്രം പൊളിച്ച് പള്ളി പണിയുന്ന നാളുകളില്‍ അഞ്ചോ ആറോ ദിവസം മാത്രമാണ് ബാബര്‍ ചക്രവര്‍ത്തി ഈ സ്ഥലത്തു തങ്ങിയിരുന്നത്. മന്ത്രിയായിരുന്ന അബ്ദുള്‍ മിര്‍ ബാക്വി നേരിട്ടാണ് എല്ലാ നിര്‍മാണ മേല്‍നോട്ടവും വഹിച്ചത്, ധിന്‍ഗ്ര വാദിച്ചു.
പള്ളി പണിയാന്‍ ഉത്തരവിട്ടത് ബാബര്‍ ആയിരിക്കാം. പക്ഷേ, സ്ഥലം കണ്ടെത്തിയതും അവിടെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് പള്ളി പണിതതുമെല്ലാം അബ്ദുള്‍ മിര്‍ ബാക്വി ആയിരുന്നു. ദൈവത്തിനുള്ള സമര്‍പ്പണമായി സ്വന്തം പണമുപയോഗിച്ചാണ് അദ്ദേഹം പള്ളി പണിതതും. അതു സുന്നി വിഭാഗത്തിന്റേതാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് സര്‍ക്കാരിനെ സ്വാധീനിച്ച് സുന്നി വിഭാഗക്കാര്‍ പള്ളിയുടെ നിയന്ത്രണം 1944ല്‍ അവരുടെ പേരിലാക്കിയെടുക്കുകയായിരുന്നു. പിന്നീട് 1946 മാര്‍ച്ച് 30ന് ഫൈസാബാദ് കോടതി ഇത് അംഗീകരിച്ചു കൊടുക്കുകയുമായിരുന്നു. ഇതു ഗുരുതരമായ പിഴവാണെന്ന് ഷിയാ വിഭാഗം വാദിക്കുന്നു.
പള്ളിയിലെ ശിലാശാസന പ്രകാരം നിര്‍മാതാവ് അബ്ദുള്‍ മിര്‍ ബാക്വിയാണെന്ന് വ്യക്തമാണ്. ഇതും മറികടന്നായിരുന്നു ഫൈസാബാദ് കോടതിയുടെ വിധി.
തകര്‍ക്ക പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ പോകുന്നത് സുന്നി വിഭാഗത്തിന്റെ കടുംപിടിത്തമാണെന്നും ഷിയാ വിഭാഗം വാദിക്കുന്നു. പക്ഷേ, ഷിയ-സുന്നി തര്‍ക്കത്തിനിടെ, പുതിയ വെളിപ്പെടുത്തലുകളും വാദമുഖങ്ങളും പുറത്തുവരുന്നത് കേസിനെ പിന്നെയും സങ്കീര്‍ണമാക്കുകയാണ്.
The Shia Waqf Board has agreed to the Supreme Court that it has built a mosque in Ayodhya after demolition of the temple.
The Shia Waqf Board has agreed to do so during the Shia-Sunni dispute over land ownership. With this, the Shia section recognizes the Hindu claims that the mosque was built over the temple.
The Shia Waqf Board has made this statement even after it admitted in the court last week that itis willing to build a mosque at a fixed distance from the disputed site.
While the mosque was built by Sunni Muslim Babar, the mosque was constructed by Abdur Mir Bakhvi, the minister of Babri and Shia muslim. The Shia advocate MC Dhingra argued that the verdicts of the Faizabad court on March 30, 1946 were wrong.
The Babri Masjid is believed to have been built in the time of Babar. Babur's emperor stayed in this place for five or six days only when the temple was to be demolished. The cabinet minister Abdul Mir Baqvi has done all the construction supervision directly, "said Dhingra.
രണ്ട് യുവതികളുമൊത്ത് രതിലീല, ചിത്രങ്ങളും വീഡിയോയും ചോര്‍ന്നു, ഐഎഎസ് ഓഫീസര്‍ സസ്‌പെന്‍ഷനില്‍
Keywords: Shia Waqf Board, Supreme Court, Ayodhya , Sunni-Shia dispute, Babri Masjid, Ram Janmabhoomi, Faizabad court , Dhingra, Abdul Mir Baqvi
COMMENTS