കൊച്ചി: പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ.ദാമോദരന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശു...
കൊച്ചി: പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ.ദാമോദരന്‍ അന്തരിച്ചു.
ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു.
ദാമോദരനെ പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമോപദേശകനായി നിയമിച്ചത് വന്‍ വിവാദമായിരുന്നു.
സര്‍ക്കാര്‍ വാദിയായ കേസുകളില്‍ പ്രതിഭാഗത്തിനായി ദാമോദരന്‍ ഹാജരായതാണ് വിവാദമുണ്ടാക്കിയത്.
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി സര്‍ക്കാരിനെതരേ അദ്ദേഹം ഹാജരായതാണ് വന്‍ പ്രശ്‌നമായത്. തുടര്‍ന്ന് അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.
COMMENTS