ആലപ്പുഴ: കായല്‍ കയ്യേറി റിസോര്‍ട്ടു നിര്‍മ്മിച്ചെന്ന ആരോപണത്തിനു പിന്നാലെ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിയെടുത്തെന്ന ആരോപണവു...
ആലപ്പുഴ: കായല്‍ കയ്യേറി റിസോര്‍ട്ടു നിര്‍മ്മിച്ചെന്ന ആരോപണത്തിനു പിന്നാലെ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഭൂമി തട്ടിയെടുത്തെന്ന ആരോപണവും.
വ്യാജരേഖയുണ്ടാക്കി മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി തോമസ് ചാണ്ടി തട്ടിയെടുത്തെന്ന് ഒരു വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
തട്ടിയെടുത്ത ഭൂമി തോമസ് ചാണ്ടിയുടെ വീട്ടിനു സമീപമാണ്. ദേവസ്വത്തിന്റെ പരാതി പ്രകാരം തോമസ് ചാണ്ടിക്കും കുടുംബത്തിനും എതിരെ വിജിലന്‍സ് കേസെടുത്തിരുന്നു.
തോമസ് ചാണ്ടി കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, പ്രതികൂലമായ വിധിയാണുണ്ടായത്. ഭൂമി ദേവസ്വത്തിനു നല്കാന് ഹൈക്കോടതി ഉത്തരവിട്ടു.
ഭൂമി കൈവശപ്പെടുത്തുന്നതിന് കൂട്ടുനിന്നതിന് റവന്യു ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടതി വിധി ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
Tags: ThomasChandy, Land, Acquisition, Kerala, Politics, Minister

COMMENTS